ലോഡ്സ്: ആദ്യ ടെസ്റ്റിലെന്നപോലെ രണ്ടാം ടെസ്റ്റിലും മഴയും പേസർമാരും വിധിയെഴുതിയപ്പോൾ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോൽവി. ഇംഗ്ലണ്ടിെൻറ രണ്ടാം ഇന്നിങ്സ് ലീഡായ 289 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ 130 റൺസിന് പുറത്താവുകയായിരുന്നു. ഇന്നിങ്സിനും 159 റൺസിനുമാണ് ഇന്ത്യയുടെ തോൽവി. ഇതോടെ അഞ്ചു ടെസ്റ്റടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 2-0ന് മുന്നിലായി. സ്കോർ: ഇന്ത്യ -107/130, ഇംഗ്ലണ്ട്: 396
44 പന്തിൽ 33 റൺസെടുത്ത രവിചന്ദ്ര അശ്വിനാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഇംഗ്ലണ്ടിന് വേണ്ടി പേസർമാരായ ജെയിംസ് ആൻഡേഴ്സൻ സ്റ്റുവർട്ട് ബ്രോഡ് എന്നിവർ നാല് വിക്കറ്റുകൾ വീതം വീഴ്ത്തി. രണ്ട് ഇന്നിങ്സുകളിലായി ആൻഡേഴ്സന് ഒമ്പത് വിക്കറ്റുകളായി.
മഴയും ഒപ്പം കളിച്ച ലോഡ്സിലെ മത്സരത്തിൽ സമ്പൂർണ്ണാധിപത്യം ഇംഗ്ലണ്ടിനായിരുന്നു. ആദ്യ ഇന്നിങ്സിൽ ഇന്ത്യയെ 107 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിൽ തകർച്ചയോടെ തുടങ്ങിയെങ്കിലും ക്രിസ് േവാക്സിെൻറ സെഞ്ച്വറിയുടെ കരുത്തിൽ 396 റൺസെടുക്കുകയും ഡിക്ലയർ ചെയ്യുകയും ചെയ്തിരുന്നു. നാലാം ദിനം കളിയാരംഭിച്ച ഇന്ത്യക്ക് ഇംഗ്ലീഷ് ബൗളർമാർക്കൊപ്പം മഴയും വൻ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചത്. രണ്ടുതവണ മഴകാരണം കളി നിർത്തേണ്ടിവരികയും ഇരുപാതികളിലുമായി ഇംഗ്ലീഷ് പേസർമാർ തുടരെ വിക്കറ്റുകളെടുക്കുകയും ചെയ്തു.
ഒാപണർമാരായ മുരളി വിജയ്, ലോകേഷ് രാഹുൽ എളുപ്പം മടങ്ങുേമ്പാൾ സ്കോർബോർഡിൽ 13 റൺസായിരുന്നു. തുടർന്ന് ക്രീസിലെത്തിയ അജിൻക്യ രഹാനയും ചേതേശ്വർ പുജാരയും സ്കോർ പതുക്കെ ഉയർത്താൻ ശ്രമിക്കവേ മഴ പെയ്യുകയും കളി നിർത്തിെവക്കുകയും ചെയ്തിരുന്നു. മഴ ശമിച്ച് കളി പുനരാരംഭിച്ചതോടെ നായകൻ വിരാട് കോഹ്ലി അടക്കമുള്ള ഇന്ത്യൻ ബാറ്റ്സ്മാൻമാരെല്ലാം നിരനിരായി പവലിയനിലേക്ക് ഘോഷയാത്രയായിരുന്നു.
ചേതേശ്വർ പുജാര 17ഉം അജിൻക്യ രഹാന 13ഉം റൺസെടുത്ത് പുറത്തായി. ദിനേഷ് കാർത്തിക് സംപൂജ്യനായാണ് മടങ്ങിയത്. ഹർദ്ദിക് പാണ്ഡ്യ 29 റൺസെടുത്ത് ക്രിസ് വോക്സിെൻറ പന്തിൽ പുറത്തായി. 33 റൺസെടുത്ത് പിടിച്ചുനിൽക്കാൻ ശ്രമിച്ച അശ്വിന് പിന്തുണ നൽകാനാവാതെ വാലറ്റത്ത് ഇശാന്ത് ശർമയും മുഹമ്മദ് ശമിയും കുൽദീപും മടങ്ങിയതോടെ ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.
357 റൺസിന് മൂന്നാം ദിനം അവസാനിപ്പിച്ച ഇംഗ്ലണ്ട് നാലാം ദിനം 39 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. രണ്ടാം ടെസ്റ്റിൽ ആദ്യം ബാറ്റുചെയ്ത ഇന്ത്യയെ 107 റൺസിന് പുറത്താക്കിയ ഇംഗ്ലണ്ട് 396 റൺസിന് ഒന്നാം ഇന്നിങ്സ് ഇംഗ്ലണ്ട് ഡിക്ലയർ ചെയ്യുകയായിരുന്നു.ആദ്യ ദിനം പൂർണമായും മഴയെടുത്തതിനു പിന്നാലെ വെള്ളിയാഴ്ചയാണ് കളി തുടങ്ങിയത്. ഇടക്കു പെയ്ത മഴക്കിടയിലും ഇന്ത്യയെ 35 ഒാവറിനുള്ളിൽ ഒാൾഒൗട്ടാക്കിയ ഇംഗ്ലണ്ട് ശനിയാഴ്ചയാണ് ബാറ്റിങ് ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.