ഇരട്ടപദവി: മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങൾക്കെതിരെ ബി.സി.സി.ഐ

ന്യൂഡൽഹി: ഇരട്ടപദവി വിഷയത്തിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളായ വി.വി.എസ്​ ലക്ഷ്​മൺ, സൗരവ്​ ഗാംഗുലി എന്നിവർക ്കെതിരെ ബി.സി.സി.ഐ. ഇരുവരും ഐ.സി.സി ലോകകപ്പിൽ കമ​േൻററ്റർമാരായി പ്രവർത്തിച്ച്​ വരികയാണ്​. ഇതിന്​ ​പുറമേ ഐ.പി.എൽ ഫ ്രാഞ്ചൈസികളുടെ മ​െൻറർമാരായും ഇരുവരും പ്രവർത്തിക്കുന്നുണ്ട്​. ഇതാണ്​ നിലവിലെ പ്രശ്​നങ്ങൾക്ക്​ കാരണം. ബി.സി.സി.ഐ എത്തിക്​സ്​ കമ്മിറ്റി ചെയർമാൻ ഡി.കെ ജെയിനാണ്​ ഇരട്ട പദവിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്​.

ലോധ കമ്മിറ്റി റിപ്പോർട്ട്​ പ്രകാരം ഒരാൾ​ ഒരു പദവി മാത്രമേ വഹിക്കാൻ പാടുള്ളു. കമ​േൻററ്ററായി പ്രവർത്തിക്കുന്നതിന്​ പുറമേ ലക്ഷ്​മൺ സൺറൈസേഴ്​സ്​ ഹൈദരാബാദിൻെറ മ​െൻററായും ഗാംഗുലി ഡൽഹി ഡെയർഡെവിൾസിൻെറ ഉപദേശകനായും പ്രവർത്തിക്കുന്നുണ്ട്​. ഇക്കാര്യത്തിൽ പുനഃപരിശോധന വേണമെന്നാണ്​ ബി.സി.സി.ഐ ആവശ്യപ്പെടുന്നത്​.

ഇൗ രണ്ട്​ പേർക്കും പുറമേ മറ്റ്​ നിരവധി ക്രിക്കറ്റ്​ താരങ്ങളും ഇരട്ടപ്പദവി ആരോപണം നേരിടുന്നുണ്ട്​. ഇവരും രണ്ട്​ പദവികളിൽ ഒന്ന്​ ഉപേക്ഷിക്കേണ്ടി വരും.

Tags:    
News Summary - Ethics Officer Questions Former Cricketers' Role In World Cu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.