ബൈ്ളന്‍ഡ് ക്രിക്കറ്റ് ലോകകപ്പ്: ഫര്‍ഹാന്‍ ഇന്ത്യന്‍ ടീമിലെ ഏക മലയാളി

മലപ്പുറം: 2017ല്‍ ഇന്ത്യ ആതിഥ്യമരുളുന്ന കാഴ്ചപരിമിതരുടെ ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിനുള്ള ആതിഥേയ സംഘത്തില്‍ കേരള ടീം ക്യാപ്റ്റന്‍ എ. മുഹമ്മദ് ഫര്‍ഹാനും. ജനുവരി 28 മുതല്‍ കൊച്ചിയുള്‍പ്പെടെ വിവിധ വേദികളില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ദേശീയ ടീമിലെ ഏക മലയാളി സാന്നിധ്യമാണ് ഫര്‍ഹാന്‍. 2014ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ ട്വന്‍റി-20 ലോകകപ്പില്‍ ജേതാക്കളായ ഇന്ത്യന്‍ സംഘത്തിലും അംഗമായിരുന്നു.

2009 മുതല്‍ ഫര്‍ഹാന്‍ ക്രിക്കറ്റില്‍ സജീവമാണ്. 2014 ഏപ്രിലില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. മികച്ച ബാറ്റിങ് കാഴ്ചവെച്ച് സ്ഥിരം സാന്നിധ്യമായി. ലോകകപ്പ് നേട്ടത്തിനുള്ള അംഗീകാരമായി സംസ്ഥാന സര്‍ക്കാര്‍ സാമൂഹികക്ഷേമ വകുപ്പില്‍ ജോലി നല്‍കിയിരുന്നു. നിലമ്പൂര്‍ ചാലിയാര്‍ മൈലാടി സ്വദേശിയായ അരഞ്ഞിക്കല്‍ മുഹമ്മദ് ഫര്‍ഹാന്‍ ഇപ്പോള്‍ എടക്കരയിലെ ഐ.സി.ഡി.എസില്‍ ഉദ്യോഗസ്ഥനാണ്.

ഫെബ്രുവരി അഞ്ചിനും ആറിനുമാണ് കൊച്ചിയിലെ മത്സരങ്ങള്‍. ഫൈനല്‍ ഫെബ്രുവരി 12ന് ബംഗളൂരുവില്‍ നടക്കും. ഇന്ത്യക്ക് പുറമെ ആസ്ട്രേലിയ, ബംഗ്ളാദേശ്, ഇംഗ്ളണ്ട്, നേപ്പാള്‍, ന്യൂസിലന്‍ഡ്, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് പങ്കെടുക്കുന്നത്.

Tags:    
News Summary - FARHAN.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.