തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക എ ടീമുകളുടെ നാലാം ഏകദിനം ബുധനാഴ്ച. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും അവശേഷിക്കുന്ന മത്സരങ്ങൾ കൂടി ജയിച്ച് സന്ദർശകരെ തൂത്തെറിയുകയാണ് ആതിഥേയരുടെ ലക്ഷ്യം. എന്നാൽ ഇനിയുള്ള മത്സരങ്ങളെങ്കിലും ജയിച്ച് തലയുയർത്തി മടങ്ങാനാണ് ദക്ഷിണാഫ്രിക്ക ആഗ്രഹിക്കുന്നത്.
ആദ്യ മൂന്ന് ഏകദിനങ്ങളിൽ ക്യാപ്റ്റനായിരുന്ന മനീഷ് പാണ്ഡെ നാട്ടിലേക്ക് മടങ്ങിയതിനെതുടർന്ന് അവസാന രണ്ട് ഏകദിനങ്ങളിൽ ശ്രേയസ് അയ്യരാണ് ടീമിനെ നയിക്കുന്നത്. സീനിയര്‍ താരം ശിഖര്‍ ധവാനും മലയാളി താരമായ സഞ്ജു സാംസണും ബുധനാഴ്ച ഇന്ത്യക്കായി ഇറങ്ങും. ആദ്യ മൂന്ന് ഏകദിനങ്ങളിൽ ഇന്ത്യൻവിജയത്തിെൻറ നട്ടെല്ലായിരുന്ന ഇഷാൻ കിഷന് പകരമാണ് സഞ്ജു ഇറങ്ങുക. രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയാണ് മത്സരത്തിന് ഭീഷണിയായിട്ടുള്ളത്.
അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: ശ്രേയസ് അയ്യര്‍ (നായകന്), ശുഭ്മാന്‍ ഗില്‍, പ്രശാന്ത് ചോപ്ര, അൻമോല്പ്രീത് സിങ്, റിക്കി ഭുയി, സഞ്ജു സാംസണ് (വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ശിഖര്‍ ധവാന്, ശിവം ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രാഹുല്‍ ചഹാര്‍, ഷാര്‍ദുല്‍ ഠാക്കുര്‍, തുഷാര്‍ ദേശ്പാണ്ഡെ, ഇഷാന് പോരെല്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.