ന്യൂഡൽഹി: ടീമിെൻറ മോശം പ്രകടനത്തിെൻറ ഉത്തരവാദിത്വം ഏറ്റെടുത്ത് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ തെൻറ പ്രതിഫലത്തുകയായ 2.8 കോടി രൂപ വേണ്ടെന്ന് വെക്കാനൊരുങ്ങി ഡല്‍ഹി ഡെയർഡെവിൾസ് മുന്‍ നായകന്‍ ഗൗതം ഗംഭീർ.
ഇത്തരത്തിൽ പ്രതിഫലം വേണ്ടെന്ന് വെച്ച് തുടരുന്ന മത്സരങ്ങളിൽ കളിക്കാൻ തയ്യാറാകുന്ന ആദ്യ െഎ.പി.എൽ ക്യാപ്റ്റനും ഗംഭീറാണ്. പാതിമലയാളിയായ ശ്രേയസ്സ് അയ്യരുടെ പേര് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചതും ഗംഭീറായിരുന്നു.
തെൻറ ക്യാപ്റ്റൻസിക്ക് കീഴിൽ കളത്തിലിറങ്ങിയ ആറു മത്സരങ്ങളില്‍ അഞ്ചിലും പരാജയം ഏറ്റുവാങ്ങിയ ഡല്‍ഹിയുടെ പ്രകടനത്തില്‍ ഇനി മാറ്റമുണ്ടാകുമെന്നും അതിനു തെൻറ തീരുമാനങ്ങൾ ഗുണം ചെയ്യുമെന്നും ഗംഭീര്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. പണം വേണ്ടെന്ന ഗംഭീറിെൻറ തീരുമാനത്തില്‍ ഡല്‍ഹി മാനേജ്മെൻറ് തീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.