കല്‍പറ്റ: ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍നിര ബാറ്റ്സ്മാന്മാരായ ഗൗതം ഗംഭീറും ശിഖര്‍ ധവാനും വയനാട്ടില്‍ രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കാനിറങ്ങും. നവംബര്‍ 21 മുതല്‍ രാജസ്ഥാനെതിരെ നടക്കുന്ന മത്സരത്തിലാണ് ഇരുവരും ഡല്‍ഹിക്കുവേണ്ടി പാഡണിയുന്നത്. ധവാന്‍െറ സാന്നിധ്യം രണ്ടു ദിവസംമുമ്പേ ഉറപ്പായിരുന്നു. ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പ്ളേയിങ് ഇലവനില്‍ ഇടം കിട്ടാതിരുന്ന സാഹചര്യത്തിലാണ് ഗംഭീറും കൃഷ്ണഗിരിയില്‍ രഞ്ജി മത്സരത്തിനിറങ്ങാനത്തെുന്നത്.
സെപ്റ്റംബറില്‍ ന്യൂസിലന്‍ഡിനെതിരെ കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ധവാന് ഇടതു പെരുവിരലിന് പരിക്കുപറ്റിയിരുന്നു. തുടര്‍ന്ന് കളത്തില്‍നിന്ന് വിട്ടുനിന്ന വെടിക്കെട്ട് ബാറ്റ്സ്മാന്‍ പരിക്കില്‍നിന്ന് പൂര്‍ണമുക്തനായെന്ന് ഡല്‍ഹി ടീം വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ രഞ്ജിയില്‍ കളിക്കാന്‍ സന്നദ്ധനായി ധവാന്‍ മുന്നോട്ടുവരുകയായിരുന്നു. ഇപ്പോള്‍ ബംഗളൂരുവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം നടത്തുന്ന ധവാന്‍ വയനാട്ടില്‍ ടീമിനൊപ്പം ചേരുമെന്ന് ഡല്‍ഹി പരിശീലകന്‍ ഭാസ്കര്‍ പിള്ള പറഞ്ഞു. ഉന്മുക്ത് ചന്ദും റിഷഭ് പന്തും അടക്കമുള്ള വന്‍ താരനിരയാണ് ഡല്‍ഹിയുടേത്.
നേരത്തെ, ഗംഭീര്‍ കൃഷ്ണഗിരിയില്‍ രഞ്ജി കളിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ധവാന് പരിക്കേറ്റതോടെ ഇംഗ്ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയതോടെ ആ സാധ്യത മങ്ങി. എന്നാല്‍, രാജ്കോട്ടില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ഗംഭീര്‍ കളത്തിലിറങ്ങിയെങ്കിലും തിളങ്ങാനായില്ല. ഇതോടെ വിശാഖപട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പ്ളേയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായി. നേരത്തെ, ഇശാന്ത് ശര്‍മയും വയനാട്ടിലത്തെുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. ടെസ്റ്റ് ടീമില്‍ ഉള്‍പ്പെട്ടതോടെ ഇശാന്തും ചുരം കയറിയത്തെില്ളെന്നുറപ്പായി. കരുത്തുറ്റ ഡല്‍ഹി നിരയില്‍ വമ്പന്‍ താരങ്ങള്‍ ഇല്ളെന്നത് നിരാശ പടര്‍ത്തിയ ഘട്ടത്തില്‍ ഗംഭീറും ധവാനും എത്തുമെന്ന റിപ്പോര്‍ട്ട് ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്നിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.