കല്‍പറ്റ: കൃഷ്ണഗിരിയിലെ വയനാട് ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍െറ നയന മനോഹാരിത ഗൗതം ഗംഭീറിനും നന്നേ പിടിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളിലൊരാളായ ഡല്‍ഹി ബാറ്റ്സ്മാന്‍ സ്റ്റേഡിയത്തിലെ സൗകര്യങ്ങളിലും തികഞ്ഞ സംതൃപ്തി പ്രകടിപ്പിച്ചു. രാജസ്ഥാനെതിരെ രഞ്ജി ട്രോഫി ഗ്രൂപ്-ബി മത്സരത്തിനായി വയനാട്ടിലത്തെിയ ഗംഭീര്‍ ഡല്‍ഹി ടീമിനൊപ്പം നാലു മണിക്കൂറോളം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ഇംഗ്ളണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ പ്ളെയിങ് ഇലവനില്‍ ഇടംലഭിക്കാതിരുന്ന ഓപണിങ് ബാറ്റ്സ്മാന്‍ തിങ്കളാഴ്ച തുടങ്ങുന്ന രഞ്ജി മത്സരത്തില്‍ പങ്കെടുക്കാന്‍ ടീമിനൊപ്പം ചേരുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 10.30ന് കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ഡല്‍ഹി ടീം അര്‍ധരാത്രിയാണ് ചുരം കയറിയത്തെിയത്. വൈത്തിരി വില്ളേജ് റിസോര്‍ട്ടിലാണ് താമസമൊരുക്കിയത്. ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗം ശിഖര്‍ ധവാനും ഡല്‍ഹി ടീമിനൊപ്പമുണ്ട്. വിരലില്‍ പരിക്കേറ്റ ധവാന്‍ ഇംഗ്ളണ്ടിനെതിരെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിലില്ല. പരിക്ക് മാറി ബംഗളൂരു നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലിക്കുകയായിരുന്ന ധവാന്‍ റോഡുമാര്‍ഗം വയനാട്ടിലത്തെി ടീമിനൊപ്പം ചേരുകയായിരുന്നു. രാവിലെ വൈത്തിരിയിലത്തെിയ ധവാന്‍ ശനിയാഴ്ച പരിശീലനത്തിനിറങ്ങിയില്ല. ശനിയാഴ്ച സ്റ്റേഡിയത്തില്‍ ബാറ്റിങ്, ഫീല്‍ഡിങ് പരിശീലനത്തിലേര്‍പ്പെട്ട ഗംഭീര്‍ ഗ്രൗണ്ടിലെ വിക്കറ്റിലും ഇന്‍ഡോറിലൊരുക്കിയ വിക്കറ്റിലും ബാറ്റിങ് പ്രാക്ടീസ് നടത്തി. രാജസ്ഥാന്‍ ടീമും ഇന്നലെ സ്റ്റേഡിയത്തില്‍ തകൃതിയായ പരിശീലനത്തിലായിരുന്നു. ഞായറാഴ്ച രാവിലെ 8.30 മുതല്‍ ഇരുടീമും അവസാനവട്ട പരിശീലനത്തിനിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.