ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ബി.ജെ.പിയിൽ ചേർന്നു. കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി , രവിശങ്കർ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഗൗതം ഗംഭീർ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിൽ നിന്ന് ലോക്സഭയിലേക്ക് ബി.ജെ.പി ടിക്കറ്റിൽ ഗംഭീർ മൽസരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
37കാരനായ ഗംഭീർ 2016ൽ ഇംഗ്ലണ്ടിനെതിരായാണ് അവസാനമായി ഏകദിന മൽസരം കളിച്ചത്. 2018ലായിരുന്നു ഗംഭീറിൻെറ അവസാന രഞ്ജി മൽസരം. കഴിഞ്ഞ കുറേ വർഷങ്ങളായി രാഷ്ട്രീയ വിഷയങ്ങളിൽ ട്വിറ്ററിലൂടെ ഗംഭീർ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.