ബ്രാംറ്റൺ (കാനഡ): അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിച്ചെങ്കിലും യുവി ഷോ അങ്ങ് കാനഡയിലും അരങ്ങു തകർക് കുകയാണ്. ഗ്ലോബൽ ടി20 ലീഗിലെ ആദ്യ മത്സരത്തിൽ അമ്പയറുടെ തെറ്റായ തീരുമാനത്തിൽ ഒൗട്ടായെങ്കിലും രണ്ടാമത്തെ മത്സരത്തിൽ യുവരാജ് സിങ് വീണ്ടും പഴയ യുവിയായി.
സ്വതഃസിദ്ധമായ ശൈലിയിൽ ബാറ്റുവീശിയ യുവരാജ് സിങ്ങും (21 പന്തിൽ 35) മറ്റൊരു ഇന്ത്യൻ താരം മൻപ്രീത് ഗോണിയും (12 പന്തിൽ 33) േചർന്ന് എഡ്മോണ്ടൻ റോയൽസിനെതിരെ ടൊറേൻറാ നാഷനൽസിന് രണ്ടു വിക്കറ്റിെൻറ ആവേശകരമായ ജയം സമ്മാനിച്ചു. മൂന്നു വീതം സിക്സും ഫോറും അടങ്ങുന്നതായിരുന്നു യുവരാജിെൻറ ഇന്നിങ്സ്.
പാകിസ്താൻ സ്പിന്നർ ഷദാബ് ഖാനെ സിക്സറിന് പകർത്തിയ ഷോട്ട് യുവരാജിെൻറ ക്ലാസ് കൈമോശം വന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു. 10ാം ഒാവറിൽ ബെൻ കട്ടിങ്ങിെൻറ പന്തിൽ കട്ടിങ്ങിനുതന്നെ പിടിെകാടുത്ത് യുവരാജ് മടങ്ങി. 192 റൺസ് ലക്ഷ്യവുമായിറങ്ങി 125ന് 7 എന്ന നിലയിൽ പകച്ചുനിൽക്കുന്ന വേളയിൽ നടത്തിയ പ്രകടനം മുൻ ചെന്നൈ സൂപ്പർ കിങ്സ് താരമായ ഗോണിയെ ഹീറോയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.