മുംബൈ: പുറംവേദനക്ക് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുേമ്പാഴും ഹാർദിക് പാണ്ഡ്യയെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. മുൻ ഇന്ത്യൻ പേസ് ബൗളർ സഹീർഖാന് 41ാം പിറന്നാൾദിനത്തിൽ നേർന്ന ആശംസയാണ് ഇപ്പോൾ വിവാദമായത്.
ട്വിറ്ററിൽ വിഡിയോക്കൊപ്പം പങ്കുവെച്ച ആശംസ ഹാർദികിെൻറ പൊങ്ങച്ചമായിപ്പോയെന്ന് ആരാധകർ വിമർശനം ഉന്നയിക്കുന്നു. ഒരു ആഭ്യന്തര മത്സരത്തിനിടെ സഹീർ ഖാെൻറ പന്തിൽ പാണ്ഡ്യ സിക്സർ നേടുന്നതാണ് വിഡിയോ.
ഒപ്പം ഒരു ട്വീറ്റും: ‘ഹാപ്പി ബർത്ഡേ സാക് ഭായ്. ഞാൻ അടിച്ചുപറത്തിയതുപോലെ നിങ്ങളും അടിച്ചുപറത്തുമെന്ന് പ്രതീക്ഷിക്കുന്നു.’ വ്യത്യസ്തമായൊരു പിറന്നാൾ ആശംസക്ക് ശ്രമിച്ച ഹാർദികിെൻറ ട്വീറ്റ് പക്ഷേ, ആരാധകർക്ക് രസിച്ചില്ല. മുമ്പ് നടന്ന ടി.വി ഷോ വിവാദങ്ങൾകൂടി ഉൾപ്പെടുത്തിയായി ഹാർദികിനെതിരായ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.