ന്യൂഡൽഹി: ടി.വി ഷോയ്ക്കിടെ അശ്ലീല പരാമർശം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യക്കും ക െ.എൽ രാഹുലിനും സസ്പെൻഷൻ വന്നേക്കും. സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.െഎ ഭരണസമിതിയാണ് ഇരുവരെയും സസ്പെൻഡ ് ചെയ്യാൻ ശിപാർശ ചെയ്തിരിക്കുന്നത്. രണ്ട് മൽസരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നാണ് ആവശ്യം. നേരത്തെ ഇരുവരോടും ബി.സി.സി.െഎ വിശദീകരണം ചോദിച്ചിരുന്നു.
‘കോഫി വിത്ത് കരൺ’ പരിപാടിയിൽ പെങ്കടുത്ത ഹാർദിക് പാണ്ഡ്യയും രാഹുലും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളാണ് വിവാദമായത്. പരാമർശങ്ങൾക്കെതിരെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. ഇൗ മാസം ആറിന് ‘സ്റ്റാർ വേൾഡ്’ ചാനൽ പുറത്തുവിട്ട ഷോയിലായിരുന്നു വിവാദ പരാമർശങ്ങൾ. വ്യക്തി, കുടുംബ വിശേഷങ്ങളും സ്ത്രീവിഷയങ്ങളെയും കുറിച്ചുള്ള സംസാരമാണ് അതിരുവിട്ടത്.
തുടർന്ന് സംഭവത്തിൽ മാപ്പപേക്ഷയുമായി ഇരുവരും രംഗത്തെത്തിയെങ്കിലും ബി.സി.സി.െഎ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പിന്നീട് ഇരുവരും വിശദീകരണം നൽകിയെങ്കിലും ബി.സി.സി.െഎ സസ്പെൻഷൻ നടപടികളുമായി മുന്നോട്ട് പോവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.