ന്യൂഡൽഹി: ക്രിക്കറ്റ് താരങ്ങളായ ഹാർദ്ദിക് പാണ്ഡ്യയുടെയും കെ.എൽ രാഹുലിെൻറയും സസ്പെൻഷൻ ബി.സി.സി.െഎ ഭരണസ മിതി പിൻവലിച്ചു. പുതിയ അമിക്കസ് ക്യൂറി പി.നരസിംഹയുമായി കൂടികാഴ്ച നടത്തിയതിന് ശേഷമാണ് സസ്പെൻഷൻ പിൻവലിക്ക ാൻ ബി.സി.സി.െഎ തീരുമാനിച്ചത്
ഇരുവർക്കുമെതിരായ കേസിൽ അന്വേഷണം പൂർത്തിയായിരുന്നില്ല. സുപ്രീംകോടതി നിയമിക്കുന്ന ഒാംബുഡ്സ്മാനാണ് ഇരു താരങ്ങൾക്കുമെതിരായ ആരോപണങ്ങൾ പരിശോധിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട കേസ് ഫെബ്രുവരി 5നാണ് കോടതി ഇനി പരിഗണിക്കുക. ഇൗയൊരു സാഹചര്യത്തിലാണ് താരങ്ങൾക്കെതിരായ സസ്പെൻഷൻ പിൻവലിക്കാൻ ബി.സി.സി.െഎ തീരുമാനിച്ചത്.
ന്യൂസിലൻഡിനെതിരെ നടക്കുന്ന പരമ്പരയിൽ പാണ്ഡ്യ ഇന്ത്യൻ ടീമിനൊപ്പം ചേരും. അഭ്യന്തര മൽസരങ്ങളിലായിരിക്കും കെ.എൽ രാഹുൽ കളിക്കുക. കരൺ ജോഹറിെൻറ കോഫി വിത്ത് കരൺ എന്ന ടി.വി ഷോക്കിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനാണ് ഇരു താരങ്ങളെയും സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.