ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹർദിക് പാണ്ഡ്യയും േലാകേഷ് രാഹുലും സ്വകാര്യ ചാനലിലെ ടോക്ഷോക്ക ിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ കേസിൽ വാദംകേൾക്കൽ സുപ്രീംകോടതി ഒരാഴ്ച നീട്ടി. ഇതോടെ ഇരുവരുടെയും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ഉടനുണ്ടാവില്ലെന്നുറപ്പായി. പരാമർശം വിവാദമായതിനെ തുടർന്ന് രണ്ടു പേരെയും ബി.സി.സി.െഎ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
കോടതി നിശ്ചയിച്ച അമിക്കസ് ക്യൂറി ഗോപാൽ സുബ്രമണ്യം അനാരോഗ്യത്തെ തുടർന്ന് പിന്മാറിയതിനെ തുടർന്നാണിത്. പകരം അഡീഷനൽ സോളിസിറ്റർ ജനറൽ പി.എസ്. നരസിംഹയെ അമിക്കസ് ക്യൂറി ആയി നിയമിച്ചതായും അദ്ദേഹം ഒരാഴ്ചക്കുശേഷം ഹാജരാവണമെന്നും ജസ്റ്റിസുമാരായ എ.എം. സാപ്റെയും എസ്.എ. ബോഡെയുമടങ്ങിയ ബെഞ്ച് അറിയിച്ചു. അഡ്ഹോക് ഒംബുഡ്സ്മാനെ നിയമിക്കണമെന്ന് ബി.സി.സി.െഎ ഭരണസമിതിയുടെ ആവശ്യം തൽക്കാലം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.