അപ്പീലിന് കാത്തുനിന്നില്ല; ഒൗട്ടായെന്ന് മനസ്സിലായതോടെ അംല ക്രീസ് വിട്ടു

കളിക്കളത്തിലെ മാന്യമായ പെരുമാറ്റത്താൽ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓപണർ ഹാഷിം അംലക്ക് കയ്യടി. ക്യാചിൽ പുറത്തായെന്ന് മനസിലായതോടെ ബാറ്റുമായി അംല പവലിയനിലേക്ക് മടങ്ങുകയായിരുന്നു. എതിരാളികളായ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു താരങ്ങള്‍ അപ്പീല്‍ ചെയ്യാത്ത പന്തിലായിരുന്നു അംലയുടെ മടക്കം. 

മത്സരത്തിലെ ആദ്യ ഓവറിലെ അഞ്ചാം പന്തിലായിരുന്നു അംലയുടെ ബാറ്റിലുരസി പന്ത് കീപ്പറുടെ കൈകളിലെത്തിയത്. ബൗളറായ അങ്കിത് ചൗധരിയോ വിക്കറ്റ് കീപ്പര്‍ കേദാര്‍ജാദവോ വിക്കറ്റിനായി അപ്പീല്‍ ചെയ്തില്ല. എന്നാല്‍ ബാറ്റ്‌സ്മാനായ അംല ഗ്ലൗസ് ഊരി പവലിയനിലേക്ക് നടക്കുകയായിരുന്നു. ഒരേസമയം കാണികളേയും എതിര്‍ ടീമിനെ പോലും ഞെട്ടിപ്പിച്ച തീരുമാനമായിരുന്നു അംലയുടേത്. ബാറ്റില്‍ വളരെ നേരിയ തോതില്‍ തൊട്ടുരുമ്മിയാണ് പന്ത് കടന്നുപോയതെന്ന് പിന്നീട് റീ പ്ലേയില്‍ വ്യക്തമായിരുന്നു. അംല പവലിയനിലേക്ക് നടക്കുന്നത് കണ്ടാണ് ബൗളര്‍ അപ്പീല്‍ ചെയ്യുകയും അമ്പയര്‍ വിരലുയര്‍ത്തുകയും ചെയ്തത്. 

പത്താം ഐ.പി.എല്ലിലെ ഫെയര്‍പ്ലേ പുരസ്‌കാരനർഹനാക്കുന്നതാണ് അംലയുടെ തീരുമാനം. നേരത്തെ റൈസിംങ് പൂനെ സൂപ്പര്‍ജയന്റ്‌സ് താരം എം.എസ് ധോണിയും അമ്പയറുടെ തീരുമാനത്തിന് കാക്കാതെ പവലിയനിലേക്ക് നടന്നിരുന്നു. 

 

Tags:    
News Summary - Honest Hashim Amla walks despite no appeal from bowler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.