വീണ്ടും മഴ: പാക് വിജയലക്ഷ്യം 41 ഓവറിൽ 289 റൺസ്

ബി​ർ​മി​ങ്​​ഹാം: ചാ​മ്പ്യ​ൻ​സ്​ ട്രോ​ഫി ക്രി​ക്ക​റ്റ്​ ടൂ​ർ​ണ​മ​​​​​​​​​​​​​​െൻറി​ൽ പാക് വിജയലക്ഷ്യം 41 ഓവറിൽ 289 റൺസ് ആയി പുന:ക്രമീകരിച്ചു. മൂന്നാം തവണയും മഴ കളിമുടക്കാനെത്തിയപ്പോഴാണ് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം പുന:ക്രമീകരിച്ചത്. തുടക്കം മുതൽ ഭീഷണിയായി നിലനിൽക്കുന്ന മഴ കളിയുടെ രസം കളഞ്ഞെങ്കിലും ഇന്ത്യൻ ബാറ്റ്സ്മാൻമാർ ക്രീസിൽ വെടിക്കെട്ട് തീർത്തു. 48 ഓവറാക്കി ചുരുക്കിയ മൽസരത്തിൽ പാകിസ്താന് 324 റൺസാണ് നേരത്ത വിജയലക്ഷ്യമാക്കിയത്. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താൻ 4.5 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസെടുത്തു നിൽക്കെ വീണ്ടും മഴ കളിമുടക്കി. മഴക്ക് ശേഷം കളി തുടർന്ന പച്ചപ്പടക്ക് അഹ്മദ് ഷെഹ്സാദിൻറെ (12) വിക്കറ്റ് നഷ്ടപ്പെട്ടു.9.4 ഒാവറിൽ പാകിസ്താൻ 51 റൺസെടുത്തിട്ടുണ്ട്.

മത്സരത്തിനിടെ വഹാബ് റിയാസിന് പരിക്കേറ്റപ്പോൾ
 


മ​ത്സ​ര​ത്തി​ൽ ഒാ​പ​ണ​ർ​മാ​രാ​യ രോ​ഹി​ത്​ ശ​ർ​മ (91), ശി​ഖ​ർ ധ​വാ​ൻ (68), ക്യാ​പ്​​റ്റ​ൻ വി​രാ​ട്​ കോ​ഹ്​​ലി (81), യു​വ​രാ​ജ്​ സി​ങ്​ (53) തു​ട​ങ്ങി​യ​വ​രു​ടെ ​അ​ർ​ധ​സെ​ഞ്ച്വ​റി മി​ക​വി​ലാ​ണ്​​ ഇ​ന്ത്യ കൂ​റ്റ​ൻ സ്​​കോ​റി​ലെ​ത്തി​യ​ത്. ബി​ർ​മി​ങ്​​ഹാ​മി​ലെ എ​ഡ്​​ജ്​​ബാ​സ്​​റ്റ​ൺ ​മൈ​താ​ന​ത്ത്​ ബാ​റ്റി​ങ്​ പി​ച്ചാ​യി​രു​ന്നി​ട്ടും ടോ​സ്​ നേ​ടി ഫീ​ൽ​ഡി​ങ്​ തെ​ര​ഞ്ഞെ​ടു​ത്ത​തു മു​ത​ൽ പാ​കി​സ്​​താ​ൻ​ ക്യാ​പ്​​റ്റ​ൻ സ​ർ​ഫ​റാ​സ്​ അ​ഹ്​​മ​ദി​​ന്​ പി​ഴ​വു​പ​റ്റി. രോ​ഹി​ത്​ ശ​ർ​മ-​ശി​ഖ​ർ ധ​വാ​ൻ ഒാ​പ​ണി​ങ്​ കൂ​ട്ടു​കെ​ട്ട്​ ​പൊ​ളി​ക്കാ​ൻ​ത​ന്നെ  പാ​കി​സ്​​താ​ന്​ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്ന​ത്​ 25ാം ഒാ​വ​ർ വ​രെ​യാ​ണ്. ക​രു​തി​ക്ക​ളി​ച്ച ഇ​വ​ർ ഒാ​പ​ണി​ങ്​ വി​ക്ക​റ്റി​ൽ 136 റ​ൺ​സി​​​​​െൻറ പാ​ട്​​ണ​ർ​ഷി​പ്​​ പ​ടു​ത്തു​യ​ർ​ത്തി. പ​തി​യെ​ത്തു​ട​ങ്ങി​യ ഇ​രു​വ​രും ബൗ​ള​ർ​മാ​രെ ന​ല്ല​വ​ണ്ണം മ​ന​സ്സി​ലാ​ക്കി​യാ​ണ്​ പ്ര​തി​രോ​ധി​ച്ച​ത്​. ആ​ദ്യ 15 ഒാ​വ​റി​ൽ ഇ​ന്ത്യ​യു​ടെ സ്​​കോ​ർ 66 റ​ൺ​സാ​യി​രു​ന്നു. പ​തി​യെ ധ​വാ​നെ ഒ​ര​റ്റ​ത്ത്​ നി​ർ​ത്തി രോ​ഹി​ത്​ ശ​ർ​മ സ്​​കോ​റി​ങ്ങി​ന്​ വേ​ഗം​കൂ​ട്ടി. ഒ​ടു​വി​ൽ ശാ​ദാ​ബ്​ ഖാ​നെ സി​ക്​​സ​റി​ന്​ പ​റ​ത്തി നാ​ളു​ക​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ​യു​ടെ ഒാ​പ​ണി​ങ്ങി​ലേ​ക്ക്​ തി​രി​ച്ചെ​ത്തി​യ രോ​ഹി​ത്​ ​ശ​ർ​മ ഏ​ക​ദി​​ന​ത്തി​ലെ 30ാം അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി. 

അവസാന ഒാവറിൽ മൂന്ന് സിക്സറുകൾ പറത്തിയ ഹർദിക് പാണ്ഡ്യെയുടെ ബാറ്റിങ്
 


തൊ​ട്ടു​പി​ന്നാ​ലെ 20ാം ഒാ​വ​റി​ൽ ​ശി​ഖ​ർ ധ​വാ​നും അ​ർ​ധ​സെ​ഞ്ച്വ​റി നേ​ടി. അ​പ്പോ​ഴും ഇ​ന്ത്യ​യു​ടെ സ്​​കോ​ർ 110 റ​ൺ​സ്​ മാ​ത്ര​മാ​യി​രു​ന്നു. 24.3 ഒാ​വ​റി​ൽ ശാ​ദാ​ബ്​ 136 റ​ൺ​സി​​​​​െൻറ ഒാ​പ​ണി​ങ്​ കൂ​ട്ടു​കെ​ട്ട്​ പൊ​ളി​ച്ച​ു. ശാ​ദാ​ബി​െ​ന സി​ക്​​സ​റി​ന്​ പ​റ​ത്താ​നു​ള്ള ധ​വാ​​​​​െൻറ (68) ശ്ര​മം ബൗ​ണ്ട​റി​ക്ക​രി​കി​ലു​ണ്ടാ​യി​രു​ന്ന അ​സ്​​ഹ​ർ അ​ലി​യു​ടെ കൈ​ക​ളി​ലൊ​തു​ങ്ങു​ക​യാ​യി​രു​ന്നു. ബാ​റ്റു​മാ​യെ​ത്തി​യ കോ​ഹ്​​ലി​യും ​ശ​ർ​മ​യെ കൂ​ട്ടു​പി​ടി​ച്ച്​ വി​ക്ക​റ്റ്​ ക​ള​യാ​തെ സ്​​കോ​ർ ഉ​യ​ർ​ത്തി. സെ​ഞ്ച്വ​റി​ക്ക​രി​കെ നി​ൽ​ക്ക​വെ രോ​ഹി​ത്​ ​ശ​ർ​മ (91) റ​ണ്ണൗ​ട്ടാ​യി മ​ട​ങ്ങി. അ​പ്പോ​ഴും ഇ​ന്ത്യ 300 ക​ട​ക്കു​മെ​ന്ന്​ പാ​ക്​ ആ​​രാ​ധ​ക​ർ​ പോ​ലും വി​ചാ​രി​ച്ചി​രു​ന്നി​ല്ല. 
 

എ​ന്നാ​ൽ, പി​ന്നീ​ടാ​ണ്​ തി​ര​ക്ക​ഥ മാ​റു​ന്ന​ത്. വെ​ടി​ക്കെ​ട്ടു​വീ​ര​ൻ യു​വ​രാ​ജ്​ സി​ങ്​ ഇ​റ​ങ്ങി​യ​തോ​ടെ ഇ​ന്ത്യ​ൻ സ്​​കോ​റി​ന്​ വേ​ഗം​കൂ​ടി. അ​തി​നി​ട​ക്ക്​ കോ​ഹ്​​ലി​യെ​യും യു​വ​രാ​ജി​നെ​യും ​ഒാ​രോ  ത​വ​ണ വി​ട്ടു​ക​ള​ഞ്ഞ​തി​ന്​ പാ​കി​സ്​​താ​ൻ ന​ൽ​കേ​ണ്ടി​വ​ന്ന വി​ല വ​ലു​താ​യി​രു​ന്നു. യു​വ​രാ​ജ്​ 32 പ​ന്തി​ൽ 53 റ​ൺ​സെ​ടു​ത്ത​പ്പോ​ൾ, കോ​ഹ്​​ലി 68 പ​ന്തി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ​ത്​ 81 റ​ൺ​സ്. ഇ​രു​വ​രും തു​ട​ങ്ങി​വെ​ച്ച വെ​ടി​ക്കെ​ട്ടി​ന്​ സ​മാ​പ​നം കു​റി​ക്കാ​ൻ രം​ഗ​ത്തെ​ത്തി​യ ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ മൂ​ന്ന്​ സി​ക്​​സു​ൾ​പ്പെ​ടെ ആ​റു പ​ന്തി​ൽ 20 റ​ൺ​സ്. ഇ​തോ​ടെ മു​ന്നൂ​റും ക​ട​ന്ന്​ ഇ​ന്ത്യ​ൻ സ്​​കോ​ർ കു​തി​ച്ചു. മി​ക​ച്ച ബൗ​ള​റാ​യ മു​ഹ​മ്മ​ദ്​ ആ​മി​റും വ​ഹാ​ബ്​ റി​യാ​സും പ​രി​ക്കു​പ​റ്റി തി​രി​കെ പോ​വേ​ണ്ടി​വ​ന്ന​തും പാ​ക്​ ക്യാ​പ്​​റ്റ​​​​​െൻറ ക​ണ​ക്കു​കൂ​ട്ട​ൽ തെ​റ്റി​ച്ചി​രു​ന്നു.

Tags:    
News Summary - icc champions trophy 2017

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.