ഒരു രക്ഷയുമില്ല, ട്വൻറി 20 ലോകകപ്പും മാറ്റി

ദുബൈ: ബി.സി.സി.​െഎ ആഗ്രഹിച്ചതുപോലെതന്നെ​െഎ.സി.സിയുടെ തീരുമാനമെത്തി. കോവിഡ്​ വ്യാപനം പരിഗണിച്ച്​ ഇൗ വർഷം ആസ്​ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വൻറി20 ലോകകപ്പ്​ മാറ്റിവെക്കാൻ തീരുമാനം. ഇതോടെ, ഒക്​ടോബർ- നവംബറിൽ ​ഇന്ത്യൻ പ്രീമിയർ ലീഗ്​ നടത്താൻ ബി.സി.സി.​െഎക്ക്​ വഴിയൊരുങ്ങി. ​​

സാഹചര്യങ്ങൾ മാറും എന്ന പ്രതീക്ഷയിൽ നേരത്തേ രണ്ടു തവണയും ലോകകപ്പ്​ സംബന്ധിച്ച അന്തിമ തീരുമാനം ​െഎ.സി.സി മാറ്റിവെച്ചിരുന്നു. എന്നാൽ, കോവിഡ്​ നിയന്ത്രണ വിധേയമാവാത്തതും, ക്രിക്കറ്റ്​ ​ആസ്​ട്രേലിയ ലോകകപ്പ്​ നടത്താനാവില്ലെന്ന്​ വ്യക്​തമാക്കുകയും ചെയ്​തതോടെ ​രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ അന്തിമ തീരുമാനമെടുക്കുകയായിരുന്നു. 

ഒക്​ടോബർ 18ന്​ തുടങ്ങി നവംബർ 15ന്​ സമാപിക്കും വിധമായിരുന്നു ലോകകപ്പ്​ നിശ്​ചയിച്ചത്​. ​കഴിഞ്ഞ മേയിൽ ചേർന്ന യോഗത്തിലും ലോകകപ്പ്​ നടത്താനാവുമെന്നായിരുന്നു ​െഎ.സി.സി പ്രതീക്ഷ. മാറ്റിവെച്ച ​േലാകകപ്പ്​ 2022 ഒക്​ടോബർ-നവംബറിൽ നടക്കും. 2021ൽ മുൻ നിശ്​ചയിച്ചതു പ്രകാരവും നടക്കും. എന്നാൽ, ഇന്ത്യയിലോ, ആസ്​ട്രേലിയയിലോ ആദ്യം ടൂർണമ​െൻറ്​ നടക്കുകയെന്ന്​ കൗൺസിൽ വ്യക്​തമാക്കിയിട്ടില്ല. അതേസമയം, 2023​ ഫെബ്രുവരി-മാർച്ചിൽ ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പ്​ ഒക്​ടോബർ - നവംബറിലേക്ക്​ മാറ്റാനും തീരുമാനിച്ചു. 

​െഎ.പി.എൽ പ്രഖ്യാപനം ഉടൻ
ലോകകപ്പ്​ മാറ്റിവെച്ചതോടെ അതേ വിൻഡോയിൽ ​െഎ.പി.എൽ നടക്കാനുള്ള ബി.സി.സി.​െഎ നീക്കം വിജയം കണ്ടു. ഇതുസംബന്ധിച്ച്​ ഇന്ത്യൻ ക്രിക്കറ്റ്​ ബോർഡ്​ ഉടൻ പ്രഖ്യാപനം നടത്തും.

Tags:    
News Summary - ICC Men’s T20 World Cup 2020 postponed due to coronavirus -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.