ബെ​സ്​​റ്റ്​ ഫൈവ്

രവീന്ദ്ര ജദേജ 127 റൺസ്, 25 വിക്കറ്റ്
ആസ്ട്രേലിയയും രവീന്ദ്ര ജദേജയും തമ്മിലായിരുന്നു ഇൗ പരമ്പര. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ സംഭാവന നൽകിയ മറ്റൊരു താരം ഇരു ടീമിലുമില്ല. നാലു ടെസ്റ്റിൽ രണ്ട് അർധസെഞ്ച്വറിയോടെ 127 റൺസും 25 വിക്കറ്റും. ധർമശാല ടെസ്റ്റിൽ ടോപ് സ്കോററായ (63) ജദേജയാണ് ഇന്ത്യക്ക് നിർണായക ലീഡ് നൽകിയത്. ഒാൾറൗണ്ടറിൽനിന്ന് സ്പെഷലിസ്റ്റ് സ്പിന്നറായും മികവു തെളിയിച്ചു ഇൗ ലോക ഒന്നാം നമ്പർ ബൗളർ. -പുണെ (2/74, 2, 3/65, 3), ബംഗളൂരു (3, 6/63, 2, 1/3), റാഞ്ചി (5/124, 54*, 4/54), ധർമശാല (1/57, 63, 3/24).


സ്റ്റീവ് സ്മിത്ത് 499 റൺസ്
ലോകത്ത് എവിടെയും ഇന്ത്യൻ ബൗളിങ്ങിനെ നേരിടാൻ ചങ്കൂറ്റമുള്ള ബാറ്റ്സ്മാനെന്ന് സ്റ്റീവൻ സ്മിത്ത് ഇൗ പരമ്പരയോടെ തെളിയിച്ചു. നാലു ടെസ്റ്റിൽ മൂന്നു സെഞ്ച്വറിയോടെ നേടിയ 499 റൺസ് മതി പ്രതിഭക്ക് അടിവരയിടാൻ (109, 178, 111). പരമ്പരയിൽ 71.28 ശരാശരിയിൽ ടോപ് സ്കോറർ. ധർമശാലയിലെ രണ്ടാം ഇന്നിങ്സിൽ സ്മിത്ത് നേരത്തേ പുറത്തായിരുന്നില്ലെങ്കിൽ ഫലം മറിച്ചായേനെയെന്ന് ഉറപ്പിക്കാം. ഒരു ഇന്ത്യൻ ബൗളർക്കും പിടികൊടുക്കാത്ത ബാറ്റിങ് ടെക്നിക്. സ്പിന്നിനെയും പേസിനെയും സമർഥമായി കൈകാര്യം ചെയ്യാനുള്ള മിടുക്ക്. കരിയറിലെ ടെസ്റ്റ് സെഞ്ച്വറി 20ൽ എത്തിച്ചാണ് സ്മിത്ത് മടങ്ങുന്നത്.  -പുണെ (27, 109), ബംഗളൂരു (8, 28), റാഞ്ചി (178*, 21), ധർമശാല (111, 17).

ചേതേശ്വർ പുജാര 405 റൺസ്
പരമ്പരയിൽ ഇന്ത്യയുടെ ടോപ് സ്കോറർ. നാല് ടെസ്റ്റിൽനിന്ന് ഒരു ഇരട്ട സെഞ്ച്വറിയോടെ 405 റൺസ്. രണ്ട് അർധസെഞ്ച്വറികളുമായി 57.85 ശരാശരി. റാഞ്ചിയിലെ 11 മണിക്കൂർ ഇന്നിങ്സിലൂടെ ഇന്ത്യയുടെ ടെസ്റ്റ് സ്പെഷലിസ്റ്റ് എന്ന പദവി തനിക്ക് മാത്രം അവകാശപ്പെട്ടതെന്ന് പുജാര തെളിയിച്ചു. ^പുണെ (6, 31), ബംഗളൂരു (17, 92), റാഞ്ചി (202), ധർമശാല (57, 0).


നഥാൻ ലിയോൺ19 വിക്കറ്റ്
ഇന്ത്യൻ മണ്ണിൽ ഒാസീസ് സ്പിന്നർമാരുടെ പ്രകടനത്തെക്കുറിച്ചായിരുന്നു പരമ്പര തുടങ്ങുംമുേമ്പ ചർച്ച. മികച്ച തയാറെടുപ്പുമായെത്തിയവർ മികവു തെളിയിക്കുകയും ചെയ്തു. നാലു ടെസ്റ്റിൽനിന്ന് ലിയോൺ വീഴ്ത്തിയത് 19 വിക്കറ്റ്; 25.26 ശരാശരി. ബംഗളൂരുവിലെ എട്ടു വിക്കറ്റ് പ്രകടനം ശ്രദ്ധേയം. 
പുണെ (0, 1/21, 13, 4/53), ബംഗളൂരു (8/50, 0, 0/82, 2), റാഞ്ചി (1, 1/163, 2), ധർമശാല (13, 5/92, 0, 0/19).


ലോകേഷ് രാഹുൽ 393 റൺസ്
നാലു ടെസ്റ്റ്, ഏഴ് ഇന്നിങ്സ്, ആറ് അർധ സെഞ്ച്വറി. 65.5 ശരാശരിയിൽ 393 റൺസ്. പരമ്പരയിൽ ഇന്ത്യയുടെ വിജയശിൽപികളിൽ ഒരാൾ ബംഗളൂരുകാരനായ ഇൗ വലൈങ്കയനായിരുന്നു. പുണെയിൽ ഇന്ത്യ നാണംകെട്ടപ്പോഴും 64 റൺസടിച്ച ലോകേഷ് മികവു തെളിയിച്ചു. ബംഗളൂരുവിൽ ഇന്ത്യക്ക് ജയമെത്തിയ മത്സരത്തിൽ രണ്ട് അർധസെഞ്ച്വറികളും. പുണെയിലെ പുറത്താവൽ വിമർശിക്കപ്പെെട്ടങ്കിലും തുടർന്ന് മൂന്നു ടെസ്റ്റിലും ഏറെ പക്വതയോടെയുള്ള ഇന്നിങ്സായിരുന്നു. ^പുണെ (64, 10), ബംഗളൂരു (90, 51), റാഞ്ചി (67), ധർമശാല (60,

.

Tags:    
News Summary - india australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.