ദുബൈ: നികുതി കിഴിവ് നൽകിയില്ലെങ്കിൽ 2021ലെ ചാമ്പ്യൻസ് ട്രോഫി ഇന്ത്യയിൽ നടത്തില്ലെന്ന ഭീഷണിയുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (െഎ.സി.സി). വെള്ളിയാഴ്ച നടന്ന െഎ.സി.സി ബോർഡ് മീറ്റിങ്ങിലാണ് തീരുമാനം.
െഎ.സി.സിയുടെ പരിപാടികൾക്ക് നികുതി കിഴിവ് അനുവദിക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാറിെൻറ തീരുമാനത്തിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. ബി.സി.സി.െഎ മുഖേന കേന്ദ്ര സർക്കാറുമായി ചർച്ച നടത്തുന്നുണ്ട്. ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇന്ത്യൻ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്ന് കരുതുന്നു. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ നിശ്ചയിച്ച സമയത്തുതന്നെ മറ്റേതെങ്കിലും രാജ്യത്ത് ചാമ്പ്യൻഷിപ് നടത്തുമെന്നും െഎ.സി.സി പ്രസ്താവനയിൽ അറിയിച്ചു.
നികുതി കിഴിവ് ലഭിച്ചില്ലെങ്കിൽ െഎ.സി.സിക്ക് 640 കോടിയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. 2016ൽ നടന്ന ട്വൻറി^20 ലോകകപ്പിൽ കേന്ദ്രം നികുതി കിഴിവ് അനുവദിച്ചിരുന്നില്ല. 2021ലെ ചാമ്പ്യൻസ് ട്രോഫിയും 2023ലെ ലോകകപ്പും ഇന്ത്യയിൽ നടത്തുമെന്ന് രണ്ടുമാസം മുമ്പാണ് ബി.സി.സി.െഎ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.