ബംഗളൂരു: ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബുധനാഴ്ച ഇന്ത്യ-ഇംഗ്ളണ്ട് ട്വന്‍റി20 ‘ഫൈനല്‍’. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ കളിയില്‍ വിജയിച്ചതോടെയാണ് മൂന്നാമത്തെയും അവസാനത്തെയും മത്സരം അക്ഷരാര്‍ഥത്തില്‍ നിര്‍ണായക ഫൈനല്‍ പോരാട്ടമാവുന്നത്. ടെസ്റ്റിലും ഏകദിനത്തിലും കിരീടം ചൂടിയപോലെ ട്വന്‍റി20യിലും സന്ദര്‍ശകരെ മുട്ടുകുത്തിക്കാനുറപ്പിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ജയം ഉറപ്പിച്ച രണ്ടാം മത്സരം കൈവിട്ടുപോയതിന്‍െറ അമര്‍ഷം തീര്‍ക്കാനിറങ്ങുന്ന ഒയിന്‍ മോര്‍ഗനും തന്ത്രങ്ങള്‍ പലതും മനസ്സില്‍കുറിച്ചായിരിക്കും കളത്തിലത്തെുക.
കഴിഞ്ഞ രണ്ടു കളികളിലെയും ടീമിന്‍െറ പ്രകടനത്തില്‍ കോഹ്ലിയും കോച്ച് അനില്‍ കുംബ്ളെയും തൃപ്തരല്ല. മികച്ച നിരയുണ്ടായിട്ടും 150നു മുകളില്‍ സ്കോര്‍ ചെയ്യാന്‍ രണ്ടു കളിയിലും ഇന്ത്യക്കായിട്ടില്ല. തോല്‍വി കണ്ട ആദ്യ മത്സരത്തില്‍ 36 റണ്‍സെടുത്ത മഹേന്ദ്രസിങ് ധോണിയായിരുന്നു ടോപ് സ്കോറര്‍. രണ്ടാം മത്സരത്തില്‍ ഇതുവരെ തിളങ്ങാതിരുന്ന ലോകേഷ് രാഹുല്‍ 71 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയിരുന്നെങ്കിലും ബാക്കിയുള്ളവരെല്ലാം പൂര്‍ണ പരാജയമായിരുന്നു. ട്വന്‍റി20യില്‍ കത്തിക്കയറുന്ന കോഹ്ലി ഓപണിങ് പൊസിഷനിലേക്കിറങ്ങിയപ്പോള്‍ രണ്ടു മത്സരത്തിലും താളംകണ്ടത്തെിയിട്ടില്ല.
യുവരാജ് സിങ്ങിന്‍െറ സ്ഥിതിയും മറിച്ചല്ല. ബാറ്റിങ് നിര ഒന്നടങ്കം തിളങ്ങിയാല്‍ മാത്രമേ ഇന്ത്യക്ക് വിജയപ്രതീക്ഷയുള്ളൂ. ആദ്യ കളിയിലെ തോല്‍വിക്കുശേഷം രണ്ടാമങ്കത്തില്‍ തലനാരിഴക്കാണ് ഇന്ത്യ രക്ഷപ്പെട്ടത്. ഈ വിജയത്തില്‍ നന്ദിപറയേണ്ടത് പേസ് ബൗളര്‍ ജസ്പ്രീത് ബുംറയോടും പിന്നെ അമ്പയറോടുമാണ്. അവസാന ഓവറില്‍ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ ജോ റൂട്ട് പുറത്തായതാണ് ഇന്ത്യക്ക് കളിയില്‍ തിരിച്ചുവരാനായത്. തോല്‍വിക്കുശേഷം അമ്പയര്‍ക്കെതിരെ ഇംഗ്ളണ്ട് ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ ഐ.സി.സിക്ക് പരാതി നല്‍കുമെന്നറിയിച്ച് രംഗത്തത്തെിയിരുന്നു. ബൗളിങ് നിരയില്‍ ആശിഷ് നെഹ്റയും ബുംറയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇവരുടെ പ്രകടനത്തിലാണ് ഇന്ത്യ രണ്ടാം മത്സരത്തില്‍ ജയിക്കുന്നതും.
മറുവശത്ത് ഇംഗ്ളണ്ട് പൂര്‍ണ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ രണ്ടു മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാനായതില്‍ ക്യാപ്റ്റന്‍ മോര്‍ഗന്‍ സന്തുഷ്ടനാണ്. മോര്‍ഗനും റൂട്ടും ബെന്‍ സ്റ്റോക്കും നല്ല ഫോമില്‍തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.