രാജ്കോട്ട്: ട്വൻറി20യിലെ ന്യൂസിലൻഡ് എന്ന ഒടുവിലത്തെ കടമ്പയും കടന്ന ഇന്ത്യക്ക് ഇനി ലക്ഷ്യം പരമ്പരജയം. മൂന്നു മത്സരങ്ങളടങ്ങിയ പോരാട്ടത്തിലെ രണ്ടാം അങ്കത്തിന് രാജ്കോട്ടിൽ ടോസ് വീഴുേമ്പാൾ കോഹ്ലിയുടെയും സംഘത്തിെൻറയും ലക്ഷ്യം ജയം തുടർന്ന് പരമ്പര പിടിക്കാൻ. ന്യൂഡൽഹി ഫിറോസ് ഷാ കോട്ലയിൽ നടന്ന മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും മൈതാനം വാണായിരുന്നു ഇന്ത്യ കളി ജയിച്ചത്. രോഹിത് ശർമ (80), ശിഖർ ധവാൻ (80) ഒാപണിങ് ജോടിയുടെ റെക്കോഡ് കൂട്ടുകെട്ടും ബൗളിങ്ങിൽ ഭുവനേശ്വറും ജസ്പ്രീത് ബുംറയും നിലനിർത്തിയ അച്ചടക്കവും ആദ്യ ട്വൻറി20യെ ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി. ഫലം, ആദ്യമായി ന്യൂസിലൻഡിനെതിരെ കുട്ടിക്രിക്കറ്റിലെ വിജയവും. 2007ൽ തുടങ്ങിയ പോരാട്ട ചരിത്രത്തിനൊടുവിലായിരുന്നു ആദ്യ ജയമെത്തിയത്.
അതേസമയം, ഡൽഹിയിലെ തെറ്റുകൾ തിരുത്തി തിരിച്ചുവരവിനാണ് ന്യൂസിലൻഡിെൻറ പടയൊരുക്കം. ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ നിരവധി ക്യാച്ചുകൾ കൈവിട്ടതിെൻറ പാഠത്തിൽ വെള്ളിയാഴ്ച പരിശീലനത്തിനിടെ ടീം കൂടുതൽ ശ്രദ്ധ നൽകിയത് ഫീൽഡിങ്ങിലായിരുന്നു. ന്യൂബാൾ അറ്റാക്കർമാരായ ട്രെൻറ് ബോൾട്ടിനും ടിം സൗത്തിക്കും യോർകറുകൾ നഷ്ടമായതും ഡെത്ത് ഒാവറുകളിൽ റൺ നിയന്ത്രിക്കാൻ മറന്നതുമെല്ലാം തിരുത്തിയാവും കിവികൾ ഇന്നിറങ്ങുക.
കോഹ്ലിയെയും സംഘത്തെയും 150-180 റൺസിനുള്ളിൽ പിടിച്ചുകെട്ടിയാൽ വിജയം എളുപ്പമാണെന്ന പ്രതീക്ഷയിലാണ് അതിഥിസംഘത്തിെൻറ നായകൻ കെയ്ൻ വില്യംസൺ.
ഏഴിന് തിരുവനന്തപുരത്താണ് പരമ്പരയിലെ അവസാന മത്സരം. ഇന്ന് ന്യൂസിലൻഡ് ജയിച്ചാൽ അടുത്ത മത്സരം നിർണായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.