ന്യൂഡൽഹി: കോവിഡ് മഹാമാരിയുെട പശ്ചാത്തലത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ ശ്രീലങ്കൻ പര്യടനം റദ്ദാക്കി. മൂന്നുവീതം ഏകദിനങ്ങളും ട്വൻറി20 മത്സരങ്ങളും അടങ്ങിയ പരമ്പര ജൂൺ അവസാനവും ജൂലൈ ആദ്യവുമായാണ് തീരുമാനിച്ചത്. എന്നാൽ, നിലവിലെ സാഹചര്യം പരമ്പരയുമായി മുന്നോട്ടുപോകാൻ അനുയോജ്യമല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ ഇരു ബോർഡുകളുടെയും അനുമതിയോടെയാണ് പരമ്പര റദ്ദാക്കിയത്.
ലോകം സുരക്ഷിതമായ ശേഷം മറ്റൊരു സമയത്ത് പരമ്പര നടക്കുമെന്ന് ബി.സി.സി.ഐ ട്രഷറർ അരുൺ ധുമാൽ പറഞ്ഞു. ആഗസ്റ്റിൽ പരമ്പര നടത്താൻ സാധിക്കുമോയെന്നും പരിഗണിക്കും. ഇന്ത്യയിൽ കോവിഡ് കേസുകൾ അനുദിനം വർധിക്കുകയും കളിക്കാർ പരിശീലനം ആരംഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ പര്യടനം റദ്ദാക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടതാണ്. പരിശീലനം ആരംഭിച്ച ശേഷം നാല് മുതൽ ആറ് ആഴ്ച വരെ കളിക്കാർക്ക് കായികക്ഷമത വീണ്ടെടുക്കാൻ ആവശ്യമുണ്ട്.
ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും വാർത്തകുറിപ്പിലൂടെ പരമ്പര റദ്ദാക്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സർക്കാറിെൻറയും ആരോഗ്യ വിഭാഗങ്ങളുെടയും ഉപദേശം തേടിയ ശേഷമേ ക്രിക്കറ്റ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂവെന്നും ബി.സി.സി.ഐ വാർത്തകുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.