നാഗ്പുർ: മൂന്നാം ദിനം വിരാട് കോഹ്ലിയുടേത് മാത്രമായിരുന്നു. നായകെൻറ (213) ഇരട്ട സെഞ്ച്വറിയും പിന്നാലെ രോഹിത് ശർമയുടെ സെഞ്ച്വറിയും (102*) ചേർന്ന് മൂന്നാം ദിനവും സെഞ്ച്വറി പൂരമായപ്പോൾ രണ്ടാം ടെസ്റ്റ് ഏറക്കുറെ ഇന്ത്യയുടെ വരുതിയിൽ. 610 റൺസിന് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ ശ്രീലങ്കക്കു മുന്നിൽ 405 റൺസിെൻറ ലീഡുയർത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദർശകൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെടുത്തിട്ടുണ്ട്. ഡിമുത്ത് കരുണരത്നെയും (11) ലാഹിരു തിരിമണ്ണെയുമാണ് (9) ക്രീസിൽ. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ശ്രീലങ്കക്ക് ഇനി വേണ്ടത് 384 റൺസ്. സ്കോർ: ശ്രീലങ്ക-205, 21/1, ഇന്ത്യ-610 ഡിക്ല.
വിജയ-പുജാര വന്മതിലുകളുടെ സെഞ്ച്വറിപ്പൂരത്തിനുശേഷം മൂന്നാം ദിനം കോഹ്ലിയുടെയും രോഹിത് ശർമയുടെയും ഷോ ആയിരുന്നു ഹൈലൈറ്റ്. രണ്ടിന് 312 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് പുജാരയിലൂടെ (143) ആദ്യ വിക്കറ്റ് നഷ്ടമാവുന്നതിനു മുേമ്പ ക്യാപ്റ്റൻ വിരാട് കോഹ്ലി 19ാം ടെസ്റ്റ് സെഞ്ച്വറി തികച്ചിരുന്നു. ദാസുൻ ഷാനകയുടെ പന്തിൽ ബൗൾഡായാണ് പുജാര കളം വിടുന്നത്.
പിന്നാലെയെത്തിയ അജിൻക്യ രഹാനെ (2) വന്നപോലെ മടങ്ങിയെങ്കിലും രോഹിത് ശർമയെ കൂട്ടുപിടിച്ച് കോഹ്ലി ഇരട്ട സെഞ്ച്വറിയിലേക്ക് നീങ്ങി. 267 പന്തിൽ 17 ബൗണ്ടറിയും രണ്ടു സിക്സും അതിർത്തി കടത്തിയാണ് കോഹ്ലി തെൻറ അഞ്ചാം ഇരട്ട സെഞ്ച്വറി കുറിച്ചത്. ഇൗ വർഷം കോഹ്ലിയുടെ 10ാം അന്താരാഷ്ട്ര സെഞ്ച്വറിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.