ബംഗളൂരു: ആസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഇതാദ്യമായി ഇന്ത്യ മേധാവിത്വം സ്ഥാപിച്ച ദിനം. ആറ് വിക്കറ്റ് പ്രകടനവുമായി രവീന്ദ്ര ജദേജ തകർത്താടിയ പ്രഭാതം. പിന്നാലെ, അപരാജിതമായ 93 റൺസിെൻറ കൂട്ടുകെട്ടുമായി വന്മതിലായ ചേതേശ്വർ പുജാരയും അജിൻക്യ രഹാനെയും. ഒാസീസിെൻറ മാരണത്തിൽനിന്ന് പുറത്തുചാടിയ ഇന്ത്യക്ക് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിണ്ടുകീറിയ പിച്ചിൽ വിജയപ്രതീക്ഷയുടെ പുതുനാമ്പുകൾ പൊട്ടിമുളക്കുന്നു. ഒന്നാം ഇന്നിങ്സിൽ 87 റൺസ് ലീഡ് വഴങ്ങിയശേഷം രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ തിങ്കളാഴ്ച കളിയവസാനിക്കുേമ്പാൾ നാലു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിൽ. ആറു വിക്കറ്റ് കൈയിലിരിക്കെ 126 റൺസിെൻറ മുൻതൂക്കം. ലോകേഷ് രാഹുലിന് പിന്നാലെ (51) അർധസെഞ്ച്വറി നേടിയ ചേതേശ്വർ പുജാരയും (79), അജിൻക്യ രഹാനെയും (40) പടുത്തുയർത്തിയ അഞ്ചാം വിക്കറ്റിലെ മികച്ച കൂട്ടുകെട്ടാണ് ഇന്ത്യയെ കളിയിൽ തിരിച്ചെത്തിച്ചത്. അഭിനവ് മുകുന്ദ് (16), ക്യാപ്റ്റൻ വിരാട് കോഹ്ലി (15), രവീന്ദ്ര ജദേജ (2) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
കോഹ്ലിക്കുള്ള മറുപടി
വീണ്ടും വീണ്ടും മിടുക്ക് തെളിയിച്ചിട്ടും വിശ്വാസമർപ്പിക്കാൻ മടിക്കുന്ന നായകൻ കോഹ്ലിക്കുള്ള മറുപടികൂടിയായിരുന്നു രവീന്ദ്ര ജദേജയുടെ ആറ് വിക്കറ്റ് പ്രകടനം. രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആകെയെറിഞ്ഞ 122 ഒാവറിൽ 101ഉം എറിഞ്ഞത് അശ്വിനും (49) ഉമേഷ് യാദവും (24) ഇശാന്ത് ശർമയും (27) ചേർന്നായിരുന്നു. മൂവരുംകൂടി സ്വന്തമാക്കിയതാവെട്ട ഒാസീസിെൻറ നാല് വിക്കറ്റും. എന്നാൽ, മൂവർസംഘം എറിഞ്ഞ് തളരുേമ്പാൾ മാത്രം നായകൻ പന്തേൽപിച്ച ജദേജ ആകെ എറിഞ്ഞത് 21.4 ഒാവറുകൾ. വീഴ്ത്തിയതാവെട്ട സന്ദർശകരുടെ വിലപ്പെട്ട ആറ് വിക്കറ്റും. കോഹ്ലി എന്തുകൊണ്ട് ജദേജയെ വേണ്ടപോലെ ഉപയോഗിക്കുന്നില്ലെന്
പുജാര-രഹാനെ വന്മതിൽ
200ന് മുകളിൽ ലീഡ് മനസ്സിൽകണ്ട ഇന്ത്യൻ ഒാപണർമാർ കരുതലോടെയാണ് ബാറ്റിങ് തുടങ്ങിയത്. ലോകേഷ് രാഹുലും അഭിനവ് മുകുന്ദും ഒാപണിങ്ങിലിറങ്ങിയപ്പോ
പുജാര-രഹാനെയിലൂടെ പരമ്പരയിൽ ആദ്യമായി ഒാസീസിനെ വട്ടംകറക്കിയ കൂട്ടുകെട്ട് വളരുകയായിരുന്നു. 173 പന്ത് നേരിട്ട് ആറ് ബൗണ്ടറി പറത്തിയാണ് ഇരുവരും ക്ലാസ് തെളിയിച്ചത്. മോശം പന്തുകളെ മാത്രം തെരഞ്ഞെടുത്ത് മിഡ്ഒാണിലൂടെയും ഒാഫിലൂടെയും ഇവർ റൺസുകളാക്കി മാറ്റി. കൂട്ടുകെട്ട് പിളർത്താൻ ലിയോൺ-ഒകീഫെ സ്പിൻ ദ്വയത്തെ നിരന്തരം ഉപയോഗിച്ചെങ്കിലും അതിമനോഹരമായിരുന്നു ഇവരുടെ ചെറുത്തുനിൽപ്. രാഹുൽ ദ്രാവിഡ്-വി.വി.എസ്. ലക്ഷ്മൺ പ്രതിരോധമലയുടെ പകർന്നാട്ടം. നാലാം ദിനം ഇൗ കൂട്ടുകെട്ടിെൻറ തുടർച്ച കരുൺ നായർ കൂടി ഏറ്റെടുത്താൽ ഇന്ത്യയുടെ നില ഭദ്രമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.