മൊഹാലി: പരമ്പരജയമെന്ന മോഹവുമായി മൊഹാലിയിലിറങ്ങിയ ഇന്ത്യെയ വെടിക്കെട്ടിൽ ദ ഹിപ്പിച്ച് ഒാസീസ് ജയം. 358 റൺസിെൻറ കൂറ്റൻ സ്കോർ പടുത്തുയർത്തിയ ഇന്ത്യക്ക് അതിനേ ക്കാൾ വേഗത്തിൽ മറുപടി നൽകിയ കങ്കാരുപ്പട നാലു വിക്കറ്റിെൻറ തകർപ്പൻ ജയവുമായി പ രമ്പരയിൽ 2-2ന് ഒപ്പമെത്തി. കാത്തുകാത്തിരുന്നശേഷം പിറന്ന ശിഖർ ധവാെൻറ സെഞ്ച്വറിയുട െയും (143) രോഹിത് ശർമയുടെ സ്റ്റൈലിഷ് ഇന്നിങ്സിെൻറയും (95) ബലത്തിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 358 റൺസെടുത്തപ്പോൾ ആതിഥേയ ഡ്രസ്സിങ്റൂം വിജയം ഉറപ്പിച്ചപോലെയ ായിരുന്നു. ഒാസീസ് മറുപടി ബാറ്റിങ്ങിനിറങ്ങുംമുേമ്പ ഗാലറിയും ആഘോഷം തുടങ്ങി. സ്വപ് നംപോലെയായിരുന്നു ബൗളിങ് ഡിപ്പാർട്മെൻറ് നൽകിയ തുടക്കവും. ഒാസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും (0) ഷോൺ മാർഷും (6) നാല് ഒാവറിനുള്ളിൽ മടങ്ങിയപ്പോൾ ഒാസീസ് രണ്ടിന് 12 എന്ന നിലയിൽ. വിജയം പ്രതീക്ഷിച്ചതിലും അനായാസമെന്ന മൂഡിലായിരുന്നു ഇന്ത്യ.
പക്ഷേ, മൂന്നാം വിക്കറ്റിൽ ഉസ്മാൻ ഖ്വാജയും (91) പീറ്റർ ഹാൻഡ്സ്കോമ്പും (117) ചെറുത്തുനിന്നതോടെ സന്ദർശകർ തിരിച്ചെത്തി. സ്കോർ 204ലാണ് കൂട്ടുകെട്ട് പിരിഞ്ഞത്. ഇവിടെനിന്നും ഉയിർത്തെഴുന്നേറ്റ ഒാസീസിനെ ആഷ്ടൺ ടേണറും (43 പന്തിൽ 84) അലക്സ് കാരിയും (21) വിജയത്തിലേക്ക് കൈപിടിച്ചുനടത്തി. ഇതിനിടെ െഗ്ലൻ മാക്സ്വെൽ (23) വന്നുപോയി. ആറ് സിക്സും അഞ്ച് ബൗണ്ടറിയും പറത്തിയ ടേണറുടെ വെടിക്കെട്ടാണ് ഇന്ത്യയിൽനിന്ന് കളി തട്ടിയെടുത്തത്. ബുംറ മൂന്ന് വിക്കറ്റ് നേടിയെങ്കിലും 8.5 ഒാവറിൽ 63 റൺസ് വഴങ്ങി. ഭുവനേശ്വർ കുമാർ ഒമ്പത് ഒാവറിൽ 67ഉം ചഹൽ 10 ഒാവറിൽ 80ഉം വഴങ്ങി. കുൽദീപിനും (10-64) നന്നായി തല്ലുകൊണ്ടു. പരമ്പര 2-2 എന്ന നിലയിലായതോടെ ബുധനാഴ്ചത്തെ അഞ്ചാം ഏകദിനം ഫൈനൽ അങ്കമായി മാറി.
ധവാൻ റീലോഡഡ്
റാഞ്ചിയിലെ പിഴവുകൾ പരിഹരിക്കുന്നതായിരുന്നു മൊഹാലിയിലെ ഇന്ത്യൻ ഇന്നിങ്സ്. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ ഒാപണർമാരായ രോഹിത് ശർമയും ശിഖർ ധവാനും ചേർന്ന് 193 റൺസിെൻറ കൂട്ടുകെട്ട് പടുത്തുയർത്തിയാണ് ഇന്ത്യൻ ഇന്നിങ്സിന് അടിത്തറ പണിതത്. രോഹിത് ശർമ നിലയുറപ്പിക്കാൻ ശ്രമിക്കുേമ്പാൾ ധവാെൻറ ബാറ്റിനായിരുന്നു വേഗം കൂടുതൽ. ആദ്യ അഞ്ച് ഒാവർ കഴിയുേമ്പാഴേക്കും ഇന്ത്യൻ സ്കോർ 23ലെത്തി. അതിൽ 21ഉം ധവാെൻറ ബാറ്റിൽ നിന്നായിരുന്നു. മുൻ മത്സരങ്ങളിൽ പരാജയപ്പെട്ട രോഹിത് ഏഴാം ഒാവറിൽ മാത്രമാണ് ആദ്യ ബൗണ്ടറി നേടിയത്. പക്ഷേ, റിച്ചാർഡ്സനെതിരെ നേടിയ കവർഡ്രൈവ് ഷോട്ടിന് അതുവരെ കാത്തിരുന്നതിെൻറ എല്ലാ മുഷിപ്പും മാറ്റുന്ന മനോഹാരിതയുണ്ടായിരുന്നു. പിന്നെ, ഇരുവരും െഎ.എസ്. ബിന്ദ്ര സ്റ്റേഡിയത്തിലെ പിച്ചിൽ സ്റ്റംപിനു മുന്നിൽ മതിൽ പണിതു. അപ്പീലിനുപോലും അവസരമൊരുക്കാതെയായിരുന്നു സ്കോർ കെട്ടിപ്പടുത്തത്.
റാഞ്ചിയിൽ രണ്ടിന് 15 എന്ന നിലയിൽ പുറത്തായ ഒാപണിങ് എല്ലാ കടവും വീട്ടി ക്രീസിൽ നങ്കൂരമിട്ടു. ബെഹ്റൻഡോഫിനെ ക്രീസ് വിട്ടിറങ്ങി സിക്സർ പറത്തിയായിരുന്നു രോഹിത് വെടിക്കെട്ടിന് തുടക്കമിട്ടത്. ബാറ്റും പന്തും തമ്മിലെ തുടക്കത്തിലെ അന്തരം കുറച്ച രോഹിത് ധവാനൊപ്പം മത്സരിച്ച് റൺസെടുത്തു. 10 ഒാവറിൽ 58ഉം 20 ഒാവറിൽ 114ഉം ആയി ടീം സ്കോർ. കമ്മിൻസ്, ബെഹ്റൻഡോഫ്, ആഡം സാംപ, റിച്ചാർഡ്സൺ എന്നിവരെ മാറിമാറി പരീക്ഷിച്ചിട്ടും ഇന്ത്യൻ ഒാപണിങ്ങിനെ പിളർത്താനായില്ല. ഒടുവിൽ രണ്ട് സെഞ്ച്വറി പ്രതീക്ഷകൾക്കിടെയാണ് രോഹിതിെൻറ പുറത്താകൽ.
ബൗണ്ടറിയുമായി 95ലെത്തിയ രോഹിത് സിക്സടിച്ച് സെഞ്ച്വറി തികക്കാൻ ശ്രമിച്ചപ്പോൾ പാളി. ബൗണ്ടറി ലൈനിൽ ഹാൻഡ്സ്കോമ്പിന് പിടികൊടുത്ത് 95ൽ പുറത്ത്. പിന്നീട്, ക്രീസിലെത്തിയ ലോകേഷ് രാഹുലിനെ സാക്ഷിയാക്കി ശിഖർ ധവാൻ സെഞ്ച്വറി തികച്ചു. 17 ഇന്നിങ്സിനൊടുവിലാണ് ധവാെൻറ ശതകനേട്ടം. ഇൗ പരമ്പരയിലെ ആദ്യ മൂന്നു കളിയിൽ 0-21-1 എന്നിങ്ങനെ നേടിയ താരത്തിെൻറ നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെട്ടപ്പോഴാണ് സെഞ്ച്വറിയിലൂടെ തിരിച്ചുവന്നത്. 97 പന്തിൽ 100 തികച്ചതിനു പിന്നാലെ കൂറ്റനടികളാരംഭിച്ചു. 37ാം ഒാവറിൽ രണ്ടാമനായി പുറത്താകുേമ്പാൾ 115 പന്തിൽ 143 റൺസെന്ന നിലയിലുമായി. 16ാം സെഞ്ച്വറി നേടിയ ധവാെൻറ കരിയറിലെ ഉയർന്ന സ്കോർകൂടിയാണിത്. 37 ഒാവറിൽ 250 കടന്നെങ്കിലും പിന്നീട് ഇന്ത്യ സ്കോറിങ്ങിെൻറ വേഗം കുറഞ്ഞു. വിരാട് കോഹ്ലി (7) എളുപ്പം മടങ്ങി. രാഹുൽ 26, ഋഷഭ് പന്ത് 10, വിജയ് ശങ്കർ 26 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. പാറ്റ് കമ്മിൻസ് അഞ്ചും റിച്ചാഡ്സൺ മൂന്നും വിക്കറ്റ് വീഴ്ത്തി.
That moment when @Jaspritbumrah93 hits the last ball for a maximum #INDvAUS pic.twitter.com/e6iOHorg8N
— BCCI (@BCCI) March 10, 2019
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.