ആസ്​ട്രേലിയക്ക്​ ബാറ്റിങ്​ തകർച്ച; അഞ്ച്​ വിക്കറ്റ്​ നഷ്​ടമായി

ധർമശാല: നാലാം ടെസ്റ്റിെൻറ രണ്ടാം ഇന്നിങ്സിൽ ആസ്ടേലിയക്ക് ബാറ്റിങ് തകർച്ച. ഒന്നാം ഇന്നിങ്സിൽ ഇന്ത്യയോട് 32  റൺസ് ലീഡ് വഴങ്ങിയ ആസ്ട്രേലിയക്ക് 92 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി.  വാർണർ, സ്മിത്ത്, മാറ്റ് റെൻഷോ, ഹാൻസ്കോംപ്, ഷോൺ മാർഷ് എന്നിവരാണ് പുറത്തായത്.  

ആറു റണ്‍സെടുത്ത ഡേവിഡ് വാര്‍ണറെ പുറത്താക്കി  ഉമേഷ് യാദവാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്.  പിന്നാലെ സ്മിത്തിനെ ഭുവനേശ്വര്‍ കുമാര്‍ വീഴ്ത്തി. എട്ടു റണ്‍സെടുത്ത റെൻഷോയെ പുറത്തക്കി  ഉമേഷ് യാദവ് വീണ്ടും പ്രഹരമേൽപിച്ചപ്പോൾ  പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ഹാൻസ്കോംപ് മാക്‌സ്‌വെൽ കൂട്ടുകെട്ട് അശ്വിന്‍ പൊളിച്ചു. ഹാന്‍സ്കോംപിന് ശേഷം ക്രീസിലെത്തിയ ഷോണ്‍ മാര്‍ഷിെൻറ വിക്കന്ന്   ജഡേജ നേടി. 37 റണ്‍സുമായി മാക്‌സ്‌വെല്ലും മാത്യൂ വെയ്ഡുമാണ് ക്രീസിൽ

ആസ്ട്രേലിയ  
ഒന്നാം ഇന്നിങ്സ്: 300 ഒാൾ ഒൗട്ട്   
രണ്ടാം ഇന്നിങ്സ് 92/5

ഇന്ത്യ
ഒന്നാം ഇന്നിങ്സ്: 332 ഒാൾഒൗട്ട്


ആറ് വിക്കറ്റിന്  248 എന്ന നിലയിൽ  ഇന്ന്  ബാറ്റിങ് തുടങ്ങിയ ഇന്ത്യ 332നു പുറത്തായി.  ഏഴാം വിക്കറ്റിൽ വൃധിമാൻ സാഹയും രവീന്ദ്ര ജഡേജയും നേടിയ 96 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ലീഡ് നൽകിയത്.  95 പന്തിൽ നാലു ഫോറും നാലു സിക്സറും ഉൾപ്പെടെ ജഡേജ 63 റൺസെടുത്തപ്പോൾ കരുതലോടെ കളിച്ച സാഹ 102 പന്തിൽ നിന്ന് 31 റൺസെടുത്തു. ഇരുവരെയും കമ്മിന്‍സ് പുറത്താക്കുകയായിരുന്നു. ജഡേജ പുറത്തായതിന് ശേഷം ക്രീസിലെത്തിയ ഭുവനേശ്വര്‍ കുമാര്‍ റണ്ണെടുക്കും മുമ്പ് പുറത്തായി. പിന്നീട് കുല്‍ദീപ് യാദവിനെ പുറത്താക്കി നഥാന്‍ ലിയോണ്‍ ഇന്ത്യയുടെ ഇന്നിങ്‌സ് അവസാനിപ്പിക്കുകയായിരുന്നു. നഥാൻ ലിേയാൺ അഞ്ചുവിക്കറ്റും കമ്മിൻസ് മൂന്നു വിക്കറ്റും വീഴ്ത്തി.

Tags:    
News Summary - India vs Australia, 4th Test, Dharamsala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.