രാജ്കോട്ട്: വാംഖഡെയിൽ തോറ്റമ്പിയതിന് രാജ്കോട്ടിൽ കണക്കുതീർത്ത് ഇന്ത്യ. സൗ രാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിെൻറ നടുമുറ്റത്ത് ആസ്ട്രേലിയക്കെതിരെ 36 റൺസി െൻറ ആവേശജയം കുറിച്ച വിരാട് കോഹ്ലിയും കൂട്ടരും മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയ ിൽ 1-1ന് ഒപ്പമെത്തി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർക്കുവേണ്ടി മുൻനിര തകർത്തു റൺവാരി യപ്പോൾ ഓസീസിനു മുന്നിൽ ഇന്ത്യ വെച്ചുനീട്ടിയത് 341 റൺസിെൻറ കൂറ്റൻ വിജയലക്ഷ്യം. മറു പടിയായി പക്ഷേ, അഞ്ചു പന്തു ബാക്കിയിരിക്കേ ആസ്ട്രേലിയ 304 റൺസിന് പുറത്തായി.
സ്റ്റീ വ് സ്മിത്ത് (102പന്തിൽ 98), മാർനസ് ലബുഷെയ്ൻ (47 പന്തിൽ 46), ആരോൺ ഫിഞ്ച് (48 പന്തിൽ 33), കെയ്ൻ റ ിച്ചാർഡ്സൺ (11പന്തിൽ 24 നോട്ടൗട്ട്) എന്നിവർക്ക് മാത്രമേ ചെറുത്തുനിൽക്കാനായുള്ളൂ. മുഹമ്മദ് ഷമി മൂന്നു വിക്കറ്റെടുത്തപ്പോൾ കുൽദീപ് യാദവ്, രവീന്ദ്ര ജദേജ, നവ്ദീപ് സെയ്നി എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ബംഗളൂരുവിൽ നടക്കും.
ശിഖർ ധവാൻ (90 പന്തിൽ 96), ക്യാപ്റ്റൻ വിരാട് കോഹ്ലി (76 പന്തിൽ 78), കെ.എൽ. രാഹുൽ (52 പന്തിൽ 80) എന്നിവരുടെ അർധശതകങ്ങളാണ് ആതിഥേയർക്ക് കരുത്തു പകർന്നത്.
പിഴവുതീർത്ത് റണ്ണൊഴുക്ക്
മധ്യനിരയിലെ പ്രശ്നങ്ങൾക്ക് പരിഹാരം തേടിയ ഇന്ത്യ അതിൽ വിജയിച്ചപ്പോൾ രാജ്കോട്ടിൽ ആതിേഥയ സ്കോർബോർഡിലേക്ക് റണ്ണൊഴുകിയെത്തി. ബാറ്റിങ് ഓർഡറിലെ ആദ്യ സ്ഥാനക്കാരായ രോഹിത് ശർമയും ധവാനും കോഹ്ലിയും തിളങ്ങിയപ്പോൾ തകർപ്പൻ തുടക്കമായിരുന്നു ആതിഥേയരുടേത്. എന്നാൽ, ഫ്ലാറ്റ് പിച്ചിൽ മൂന്നു വിക്കറ്റ് പിഴുത് ആഡം സാംപ ഓസീസിന് പ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറുകളിൽ കത്തിക്കയറിയ െക.എൽ. രാഹുൽ മുന്നൂറിനപ്പുറത്തേക്ക് ഇന്നിങ്സിനെ നയിക്കുകയായിരുന്നു.
രോഹിതും ധവാനും ചേർന്ന സഖ്യം ഒന്നാം വിക്കറ്റിൽ 81 റൺസ് ചേർത്താണ് ഇന്നിങ്സിന് അടിത്തറയിട്ടത്. നേരിട്ട ആദ്യപന്ത് അതിർത്തി കടത്തി തുടക്കമിട്ട ധവാൻ ആക്രമണ മൂഡിലായിരുന്നു. രോഹിതും അടിച്ചുകളിക്കാൻ തുടങ്ങിയതോടെ ആസ്ട്രേലിയക്ക് സമ്മർദമേറി. തുടരെ സ്ട്രെയ്റ്റ് സ്വീപ്പിനു ശ്രമിച്ച രോഹിതിനെ (44 പന്തിൽ ആറു ഫോറടക്കം 42) വിക്കറ്റിനു മുന്നിൽ കുടുക്കി സാംപതന്നെയാണ് ആദ്യ പ്രഹരമേൽപിച്ചത്.
എന്നാൽ, പിന്നീടുവന്ന കോഹ്ലി ധവാനൊത്ത പങ്കാളിയായതോടെ ഓസീസ് വീണ്ടും ബാക്ക്ഫൂട്ടിലായി. ഇരുവരും പതിയെ കത്തിക്കയറിയതോടെ റൺനിരക്കുയർന്നു. സെഞ്ച്വറി ഉറപ്പിച്ചിരിക്കെ, റിച്ചാർഡ്സൺ എറിഞ്ഞ ഷോർട് ബാളിനെ ബൗണ്ടറിയിലേക്ക് പുൾ ചെയ്ത് മൂന്നക്കം തികക്കാനുള്ള ധവാെൻറ ശ്രമം ലോങ് ലെഗിൽ മിച്ചൽ സ്റ്റാർക്കിെൻറ കൈകളിലൊതുങ്ങിയപ്പോൾ ആേഘാഷത്തിനൊരുങ്ങിയ നിറഗാലറി നിശബ്ദമായി. 90 പന്തിൽ 13 ഫോറും ഒരു സിക്സുമടങ്ങിയതായിരുന്നു ധവാെൻറ ഇന്നിങ്സ്. രണ്ടാംവിക്കറ്റിൽ ധവാനും നായകനും ചേർന്ന് 102 റൺസാണ് ചേർത്തത്. നാലാം നമ്പറിലെത്തിയ ശ്രേയസ് അയ്യർക്ക് അധികം ആയുസ്സുണ്ടായില്ല. ഏഴു റൺസ് മാത്രമെടുത്ത അയ്യർ സാംപക്കു മുന്നിൽ ക്ലീൻബൗൾഡായി.
രാഹുലിെൻറ വെടിക്കെട്ട്
രാഹുലിനെ കൂട്ടുനിർത്തി കോഹ്ലി പിന്നീട് ഇന്നിങ്സിനെ നയിക്കുകയായിരുന്നു. പാറ്റ് കമ്മിൻസും സ്റ്റാർക്കും പന്തെറിഞ്ഞിട്ടും ഓസീസ് പച്ചതൊട്ടില്ല. ആറു ഫോറുതിർത്ത ഇന്നിങ്സിൽ ആദ്യമായി സിക്സറിന് ശ്രമിച്ച കോഹ്ലിക്ക് സാംപക്കുമുന്നിൽ പിഴച്ചു. കൂറ്റനടിക്കുള്ള ശ്രമം പാളിയപ്പോൾ ലോങ് ഓഫിൽ വീണ്ടും സ്റ്റാർക്കിെൻറ ക്യാച്ച്. മനീഷ് പാണ്ഡെ (രണ്ട്) വന്നപോലെ മടങ്ങിയപ്പോൾ 45ാം ഓവറിൽ അഞ്ചിന് 285 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. മറുതലക്കൽ രവീന്ദ്ര ജദേജയെ (20 നോട്ടൗട്ട്) കൂട്ടുനിർത്തി രാഹുൽ ആഞ്ഞടിച്ചപ്പോൾ സന്ദർശകർക്ക് കൂച്ചുവിലങ്ങിടാനായില്ല. അവസാന 10 ഓവറിൽ 91 റൺസാണ് ആതിഥേർ അടിച്ചുകൂട്ടിയത്. അവസാന ഓവറിൽ റണ്ണൗട്ടാകുന്നതിന് മുമ്പ് ആറു േഫാറും മൂന്നു സിക്സും രാഹുലിെൻറ ബാറ്റിൽനിന്ന് പിറന്നിരുന്നു. പരിക്കേറ്റ ഋഷഭ് പന്തിന് പകരം മനീഷ് പാെണ്ഡയും ഷാർദുൽ താക്കൂറിെൻറ സ്ഥാനത്ത് നവ്ദീപ് സെയ്നിയും േപ്ലയിങ് ഇലവനിലെത്തി.
അതിവേഗം രോഹിത്തിെൻറ 7000
ഓപണറെന്ന നിലയിൽ ഏറ്റവും വേഗത്തിൽ 7000 റൺസ് തികക്കുന്ന താരമെന്ന െറക്കോഡ് രോഹിത് (137 ഇന്നിങ്സ്) സ്വന്തമാക്കി. മുൻ ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയെയാണ് (147 ഇന്നിങ്സ്) മറികടന്നത്. ഏകദിനത്തിൽ 9000 റൺസ് തികക്കാൻ നാല് റൺസ് കൂടി മതി രോഹിത്തിന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.