വിശാഖപട്ടണം: ആസ്ട്രേലിയക്കെതിരായ ഒന്നാം ട്വൻറി20 മത്സരത്തിൽ ഇന്ത്യയുടെ തോൽവിക്ക് എം.എസ്. ധോണിയുടെ ബാറ്റ ിങ്ങിനെയാണ് ആരാധകർ പഴിക്കുന്നത്. അവസാന ഒാവറുകളിൽ സിംഗ്ളുകൾ എടുക്കാതെ സ്ട്രൈക്ക് നിലനിർത്താൻ ധോണി ശ്രമിച്ചതാണ് ടീമിെൻറ ടോട്ടൽ 126ൽ ഒതുങ്ങാൻ കാരണമെന്നും ഒരു ഡസൻ റൺസെങ്കിലും ഇങ്ങനെ നഷ്ടപ്പെടുത്തിയെന്നുമാണ് ആരോപണം. ഇന്ത്യ മൂന്ന് വിക്കറ്റിന് തോറ്റ കളിയിൽ 37 പന്തിൽ 29 റൺസാണ് ധോണിയുടെ സംഭാവന. മധ്യനിര തകർന്നപ്പോൾ പിടിച്ചുനിന്ന് കളിച്ച ധോണി നോട്ടൗട്ടായിരുന്നു.
എന്നാൽ, ധോണിയെ പിന്തുണച്ച് ആസ്ട്രേലിയൻ താരം െഗ്ലൻ മാക്സ്വെല്ലെത്തി. ബാറ്റിങ് ദുഷ്കരമായിരുന്നു ഇൗ പിച്ചിൽ. എത്ര മികച്ച താരവും വേഗം കുറഞ്ഞ ട്രാക്കിൽ റൺസ് കണ്ടെത്താൻ വിഷമിച്ചു. അവസാന ഒാവറിലാണ് ധോണി ഏക സിക്സ് പറത്തിയത്. ഇവിടെ വിക്കറ്റ് നിലനിർത്തി കളിച്ചതാണ് ശരിയായ തീരുമാനം -മാക്സ്വെൽ പറഞ്ഞു.
ക്രുണാൽ പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നേരിടാൻ വിഷമിച്ചപ്പോൾ യുസ്വേന്ദ്ര ചഹലിനെ തെരഞ്ഞുപിടിച്ച് അടിക്കുകയായിരുന്നുവെന്ന ആസ്ട്രേലിയൻ ഇന്നിങ്സിലെ ടോപ് സ്കോററായ മാക്സ്വെൽ പറഞ്ഞു. നാളെയാണ് പരമ്പരയിലെ രണ്ടാം ട്വൻറി20.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.