സിഡ്നി: കണ്ണുകളെല്ലാം മുൻ സൂപ്പർ നായകൻ എം.എസ്. ധോണിയിലാണ്. 2011ൽ ഇന്ത്യയെ ലോകകപ്പ് അണിയിച്ച നായകൻ പഴയ ഫോമിെൻറ നിഴൽമാത്രമാണിന്ന്. ഒരു ലോകകപ്പുകൂടി കളിക്കാൻ പൂത ിവെച്ച ധോണിക്ക് പക്ഷേ, ടീമിൽ ഇടം ഉറപ്പിക്കലാണിപ്പോൾ വെല്ലുവിളി. ടെസ്റ്റ് പരമ്പ രയിൽ ഒാസീസ് മണ്ണിൽ വിക്കറ്റിന് മുന്നിലും പിന്നിലും തിമിർത്താടിയ ഋഷഭ് പന്തിെൻറ ലോകകപ്പ് സ്വപ്നങ്ങൾക്ക് സെലക്ടർമാർ പച്ചക്കൊടി കാണിക്കുക കൂടി ചെയ്തതോടെ ധോണിയുടെ ഇടത്തിന് ഇരിപ്പുറപ്പില്ലാതായി.
ഒാസീസിലും ന്യൂസിലൻഡിലും മികവ് തെളിയിച്ചാലേ മുൻ നായകന് ലോകകപ്പ് സ്ഥാനം ഉറപ്പാകാനാവൂ. എന്നാൽ, 2018 മുൻ നായകന് കഷ്ടകാലമാണ്. 20 കളിയിൽ 25 ശരാശരിയിൽ 275 റൺസാണ് ആകെ സമ്പാദ്യം. സ്ട്രൈക് റേറ്റ് 71.42 മാത്രം. കരിയർ സ്ട്രൈക് റേറ്റിനെക്കാൾ (87.89) ഏറെ പിന്നിലാണ് പോയ വർഷത്തെ കണക്കുകൾ. മാത്രമല്ല, കഴിഞ്ഞ 14 ഏകദിനങ്ങളിൽ ഒരിക്കൽപോലും അർധസെഞ്ച്വറി പോലും നേടാനായുമില്ല.
എന്നാൽ, വിക്കറ്റിന് പിറകിലെ ധോണിക്ക് ശൗര്യമേറുകയാണ്. അവിടെ പന്തിന് വീഴ്ച പറ്റുേമ്പാൾ 37ലും ധോണിയുടെ സ്റ്റംപിങ്ങിന് വേഗമേറുന്നു. കൈകൾക്ക് ചോർച്ചയുമില്ല. റൺ സ്കോറിങ് കൂടി ശരിയായാൽ ധോണിക്ക് പകരക്കാരനുണ്ടാവില്ലെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.