റാഞ്ചി: ആസ്ട്രേലിയക്കെതിരെ ട്വൻറി-20 പോരാട്ടങ്ങൾക്ക് ശനിയാഴ്ച റാഞ്ചിയിൽ തുടക്കമാവുേമ്പാൾ, കോഹ്ലിയും സംഘവും ലക്ഷ്യംവെക്കുന്നത് കങ്കാരുപ്പടയെ വീണ്ടും തരിപ്പണമാക്കാൻ. ഏകദിന പരമ്പര 4-1ന് സ്വന്തമാക്കി ആസ്ട്രേലിയയെ നാണംകെടുത്തിയ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളടങ്ങിയ ട്വൻറി-20 പരമ്പരയും സ്വന്തമാക്കുകയെന്നതു മാത്രമാണ് ലക്ഷ്യം. റാഞ്ചി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് ആദ്യ മത്സരം. ഏകദിനം കൈവിട്ട് പ്രതിസന്ധിയിലായിരിക്കുന്ന സ്മിത്തിനും കൂട്ടർക്കും ഇന്ത്യക്കെതിരൊയ ട്വൻറി-20 കണക്കുകളും എതിർപക്ഷത്തുതന്നെയാണ്. 13 മത്സരങ്ങളിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ, ഒമ്പതിലും ഇന്ത്യയോട് തോൽക്കാനായിരുന്നു കങ്കാരുപ്പടയുടെ വിധി. 2016ൽ ഇന്ത്യക്കെതിരെ 3-0നായിരുന്നു തോൽവി. കണക്കുകളും സാഹചര്യങ്ങളും എതിരാണെങ്കിലും െഎ.പി.എല്ലിൽ പയറ്റിത്തെളിഞ്ഞ ഡേവിഡ് വാർണർ, ഗ്ലൻ മാക്സ്വെൽ, ജെയിംസ് ഫോക്നർ, നഥാൻ കോൾട്ടർ എന്നിവരിലാണ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിെൻറ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.