ധർമശാല: അധർമങ്ങൾ ഏറെ ആരോപിക്കപ്പെട്ട പരമ്പരയിലെ അവസാന പോരിനായി ധർമശാല ഒരുങ്ങി. ഇന്ത്യ^ ആസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും പോരാട്ടത്തിനാണ് ലോകത്തെ മനോഹരമായ മൈതാനങ്ങളിലൊന്നായ ഹിമാചൽ പ്രദേശിലെ ഇൗ ഉയരപ്രദേശം തയാറെടുക്കുന്നത്. കോഹ്ലിക്ക് പരിക്കുള്ളതിനാൽ കരുതലായി മലയാളി വേരുകളുള്ള ശ്രേയസ് അയ്യരെ ടീമിലെടുത്തു. മൂന്നാം ടെസ്റ്റിലെ വേദിയായ റാഞ്ചി പോലെ ധർമശാലക്കും ഇത് കന്നിടെസ്റ്റാണ്. 1^1 എന്ന നിലയിൽ കട്ടക്ക് കട്ട നിൽക്കുന്ന ഇരു ടീമുകൾക്കും ഫൈനൽ മത്സരമാണിത്.
സമുദ്രനിരപ്പിൽ നിന്ന് 1475 മീറ്റർ ഉയരമുള്ള ഇവിടെ പേസ് ബൗളിങ്ങിനെ തുണക്കുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നത്. പേസ് വീരന്മാരായ ഒാസീസിന് ആശ്വാസമേകുന്നതാണ് ക്യുറേറ്റർ സുനിൽ ചൗഹാെൻറ വാക്കുകൾ. ബൗൺസുള്ള വിക്കറ്റാണ് ഇവിടെയുള്ളതെന്നും പിച്ചൊരുക്കുന്നതിനെക്കുറിച്ച് ആതിഥേയ ടീം മാനേജ്മെൻറിൽ നിന്ന് ഒരു നിർദേശവും ലഭിച്ചിട്ടില്ലെന്നും ചൗഹാൻ വ്യക്തമാക്കുന്നു. കട്ട് ഷോട്ടുകളും പുൾഷോട്ടുകളും ഇഷ്ടപ്പെടുന്നവർക്ക് സന്തോഷിക്കാൻ വകയുണ്ടെന്നും അദ്ദേഹം ഉറപ്പുതരുന്നു. അഞ്ച് ദിവസവും പിച്ച് ഒരേ സ്വഭാവം കാണിക്കും.
പേസർമാർക്ക് വിളയാടാൻ അവസരമുണ്ടെന്ന ക്യുറേറ്ററുടെ പ്രതികരണം ഇന്ത്യയെയും മാറ്റിച്ചിന്തിപ്പിക്കാൻ ഇടയാക്കും. ഉമേഷ് യാദവും ഇശാന്ത് ശർമയുമാണ് ഇന്ത്യൻ നിരയിലെ പേസർമാർ. ആർ. അശ്വിെൻറയും രവീന്ദ്ര ജദേജയുടെയും സ്പിൻ മികവിലായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ബൗളിങ് മുന്നേറ്റം. അതിവേഗ ബൗളിങ്ങിനെ തുണക്കുന്ന പിച്ചിൽ മുഹമ്മദ് ഷമി മൂന്നാം ബൗളറാകുമോെയന്നാണ് ചോദ്യം. 15 അംഗ ടീമിലില്ലെങ്കിലും ഷമി ഇന്ത്യൻ സംഘത്തിനൊപ്പമുണ്ട്. ഷമി പുർണമായും ഫിറ്റായില്ലെന്നാണ് ക്യാപ്റ്റൻ വിരാട് കോഹ്ലി നൽകുന്ന സൂചന.കോഹ്ലി വ്യാഴാഴ്ച നെറ്റ്സിൽ പരിശീലനത്തിന് തയാറായില്ല. പരിക്കലട്ടുന്ന ക്യാപ്റ്റൻ കളിക്കണമോയെന്ന് ഇന്ന് തീരുമാനിക്കും.
അതേസമയം ആസ്ട്രേലിയയുടെ പുണെ ടെസ്റ്റ് ഹീറോ സ്റ്റീവ് ഒകീഫിനു പകരം പേസ് ബൗളർ ജാക്സൺ ബേഡിനെ ടീമിലുൾപ്പെടുത്താൻ സാധ്യതയുണ്ട്. ആദ്യ ടെസ്റ്റിൽ 12 വിക്കറ്റ് നേടി അദ്ഭുതം കാട്ടിയ ഒകീഫിന് പക്ഷേ, ബംഗളൂരുവിലും റാഞ്ചിയിലും തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ബൗൺസിനെ തുണക്കുന്ന പിച്ചിൽ ബേഡിനെ പരീക്ഷിക്കാൻ തന്നെയായിരിക്കും ഒാസീസ് ക്യാപ്റ്റൻ സ്മിത്തിെൻറയും തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.