ക​ളി ക​ഴി​ഞ്ഞു;  ക​ലി ബാ​ക്കി

ധർമശാല: ടെസ്റ്റ് പരമ്പരക്ക് കൊടിയിറങ്ങിയിട്ടും അവസാനിക്കാെത ഇന്ത്യ^ആസ്ട്രേലിയ പോരാട്ടം. കളി കഴിഞ്ഞതിനു പിന്നാലെ ഒാസീസ് ക്യാപ്റ്റൻ ക്ഷമപറഞ്ഞ് രംഗത്തെത്തിയപ്പോൾ, അവരുമായുള്ള സൗഹൃദംപോലും മുറിച്ചുകൊണ്ടായി കോഹ്ലിയുടെ പ്രതികരണം. അതിനിടെ, കോഹ്ലിക്ക് സോറി എന്ന വാക്കിെൻറ സ്െപല്ലിങ് പോലുമറിയില്ലെന്ന ഒാസീസ് ക്രിക്കറ്റ് സി.ഇ.ഒ ജെയിംസ് സതർലൻഡിെൻറ പരാമർശം എരിതീയിൽ എണ്ണപകരുന്നതായി. 

ആസ്ട്രേലിയക്കാർ നല്ല സുഹൃത്തുക്കളല്ല –കോഹ്ലി 
‘‘കളത്തിന് പുറത്ത് നല്ല സുഹൃത്തുക്കളെന്നായിരുന്നു എെൻറ ആദ്യ ധാരണ. അക്കാര്യം പറയുകയും ചെയ്തു.  എന്നാൽ, പരമ്പരയോടെ അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. അവർ ഇനി നല്ല സുഹൃത്തുക്കളല്ല. ഓസീസ് താരങ്ങളോ മാധ്യമങ്ങളോ എന്തു പറയുന്നുവെന്നത് ഞാൻ ശ്രദ്ധിക്കാറില്ല.  ചില മുതിര്‍ന്ന കളിക്കാര്‍ വളരെ മോശമായി പറഞ്ഞതായി അറിഞ്ഞു. പരിക്കിനെപ്പോലും പരിഹസിക്കുന്നതായിരുന്നു അവരുടെ പെരുമാറ്റം. കളിയുടെ ഭാഗം മാത്രമല്ലിത്. അവരുടെ വഞ്ചനയെ ക്ഷമിച്ചപ്പോഴെല്ലാം കൂടുതൽ പ്രകോപിപ്പിക്കുകയായിരുന്നു’’ -കോഹ്ലി പറഞ്ഞു. 

ക്ഷമചോദിച്ച് സ്മിത്ത്
പരമ്പരയിൽ തെൻറയും ടീമിെൻറയും ഭാഗത്തുനിന്നുള്ള പെരുമാറ്റത്തിൽ മാപ്പ് ചോദിച്ച് ഒാസീസ് ക്യാപ്റ്റൻ. മത്സരശേഷം സമ്മാനദാനച്ചടങ്ങിനിടെയായിരുന്നു സ്മിത്തിെൻറ പരസ്യ മാപ്പപേക്ഷ. ‘‘അവസാന മത്സരത്തില്‍ ചിലപ്പോൾ എെൻറ നിയന്ത്രണംവിട്ടു. കളിയുടെ ഭാഗമായിരുന്നു ഇത്. ക്ഷമിക്കണം’’ -മുരളി വിജയുമായുണ്ടായ ഏറ്റുമുട്ടലിനെ സൂചിപ്പിച്ചുകൊണ്ട് സ്മിത്ത് പറഞ്ഞു. എന്നാൽ, മത്സരത്തിനിടെ ജദേജയും മാത്യു വെയ്ഡും തമ്മിലുണ്ടായ തർക്കം പുറത്തുവിട്ട ബി.സി.സി.െഎ നടപടിയെ ക്യാപ്റ്റൻ വിമർശിച്ചു. എങ്കിലും തെൻറ കരിയറിലെ ഏറ്റവും മികച്ച പരമ്പരയായിരുന്നു ഇതെന്നും അതിന് ഇന്ത്യൻ ടീമിനോട് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - india vs australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.