ലണ്ടൻ: ലോഡ്സ് ടെസ്റ്റിൽ മഴക്കു പിന്നാലെ ഇന്ത്യക്ക് വൻ ദുരിതം. മഴ തിമിർത്തു പെയ്തതിനുശേഷം കളി തുടർന്നപ്പോൾ ഇന്ത്യക്ക് മിന്നൽകണക്കെ കൂട്ടത്തകർച്ച. തീതുപ്പിയ ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനാവാതെ ഇന്ത്യൻ ബാറ്റ്സ്മാന്മാർ നിരനിരയായി കൂടാരം കയറിയപ്പോൾ രണ്ടാം ദിനം 107 റൺസിന് ഇന്ത്യ പുറത്ത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണാണ് ഇന്ത്യയുടെ നടുവൊടിച്ചത്.
What a day! A 26th Test five-for for the King of Swing @jimmy9!
— England Cricket (@englandcricket) August 10, 2018
Scorecard/Videos: https://t.co/QaHxVc4jQO#ENGvIND pic.twitter.com/COa66W3qrP
ആദ്യ ദിനം മുഴുവനായി മഴയെടുത്തശേഷം രാവിലെ കാലാവസ്ഥ അനുകൂലമായതോടെ രണ്ടാം ദിനം സമയത്തിനുതന്നെ മത്സരം തുടങ്ങിയിരുന്നു. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുത്തു. ഇരമ്പിനിന്ന മഴമേഘങ്ങൾക്കുതാഴെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് പക്ഷേ, തുടക്കംമുതലേ പിഴച്ചു. ആദ്യ ഒാവറിലെ അഞ്ചാം പന്തിൽ ഒാപണർ മുരളി വിജയിനെ (0) നഷ്ടമായി. ആൻഡേഴ്സെൻറ പന്തിൽ അക്കൗണ്ട് തുറക്കുന്നതിനുമുേമ്പ ബൗൾഡായാണ് വിജയ് മടങ്ങിയത്. ലോകേഷ് രാഹുൽ (8) രണ്ടു ബൗണ്ടറിയുമായി തുടങ്ങിയെങ്കിലും ആൻഡേഴ്സണിെൻറ തന്നെ പന്തിൽ കീപ്പർ ജോണി ബെയർസ്റ്റോക്ക് ക്യാച്ച് നൽകി മടങ്ങി. മഴയുടെ ഇടവേളക്കു ശേഷം ക്യാപ്റ്റൻ വിരാട് കോഹ്ലിയോടൊപ്പം ടീമിലേക്ക് തിരിച്ചെത്തിയ ചേതേശ്വർ പുജാര പ്രതിരോധിച്ചുനിന്നു. എന്നാൽ, കോഹ്ലിയുടെ പിഴവിൽ പുജാര(1) റണ്ണൗട്ടായി മടങ്ങിയതോടെ മൂന്നിന് 15 എന്നനിലയിൽ ഇന്ത്യ പരുങ്ങലിലായി. പിച്ചിന് മധ്യത്തിൽവരെ എത്തിയശേഷം കോഹ്ലി തിരിച്ചോടിയതാണ് വിനയായത്.
ഏറെസമയം മഴ മുടക്കിയതിനുശേഷം കളി വീണ്ടും തുടങ്ങിയപ്പോൾ, കോഹ്ലിയും രഹാനെയും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല. കോഹ്ലിയെ (23) ക്രിസ് വോക്സ് സ്ലിപ്പിൽ ജോസ് ബട്ലറുടെ കൈയിലെത്തിച്ചു. പിന്നീടെല്ലാം പെെട്ടന്നായിരുന്നു. അജിൻക്യ രഹാനെ (18), ഹാർദിക് പാണ്ഡ്യ (11), ദിനേശ് കാർത്തിക് (1), കുൽദീപ് യാദവ് (0) എന്നിവരെല്ലാം മിന്നൽപോലെ മറഞ്ഞു. നൂറുകടക്കില്ലെന്ന് തോന്നിച്ച ഘട്ടത്തിൽ നാണക്കേടിൽനിന്ന് രക്ഷിച്ചത് രവിചന്ദ്ര അശ്വിനും (29) മുഹമ്മദ് ഷമിയുമാണ് (10 നോട്ടൗട്ട്). ഇശാന്ത് ശർമയും (0) പുറത്തായതോടെ ഇന്ത്യൻ ഇന്നിങ്സ് 107 റൺസിന് അവസാനിച്ചു. ഇംഗ്ലീഷ് ബൗളർമാരിൽ ക്രിസ് വോക്സ് രണ്ടും വിക്കറ്റുകളും സാം കുറാൻ, ബ്രോഡ് എന്നിവർ ഒാരോ വിക്കറ്റുകളും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.