ലണ്ടൻ: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിെൻറ നിയന്ത്രണം ഒാരോ സെഷൻ കഴിയുേമ്പാഴും മാറിമറിയുന്നു. ആദ്യ ദിനം ആദ്യ രണ്ടു സെഷനിലും ഇംഗ്ലണ്ടായിരുന്നു ചിത്രത്തിലെങ്കിൽ മൂന്നാം സെഷൻ ഇന്ത്യയുടേതായിരുന്നു. രണ്ടാം ദിനം ആദ്യ സെഷൻ ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോൾ രണ്ടാം സെഷൻ തുല്യശക്തികളുടേതായി. എന്നാൽ മൂന്നാം സെഷനിൽ ഇ
ഇംഗ്ലണ്ട് ആധിപത്യം തിരിച്ചുപിടിച്ചു.
വാലറ്റത്തിെൻറ കരുത്തിൽ 332 റൺസടിച്ച ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തകരുകയാണ്. രണ്ടാം ദിനം കളി അവസാനിപ്പിക്കുേമ്പാൾ 174 റൺസിലെത്തിയപ്പോഴേക്കും ഇന്ത്യക്ക് ആറു വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ വിരാട് കോഹ്ലിയും (49) കെ.എൽ. രാഹുലും (37) ചേതേശ്വർ പുജാരയും (37) ആണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ശിഖർ ധവാൻ (3), അജിൻക്യ രഹാനെ (0), ഋഷഭ് പന്ത് (5) എന്നിവർ ചെറിയ സ്കോറിന് പുറത്തായി. അരങ്ങേറ്റക്കാരൻ ഹനുമ വിഹാരിയും (25) രവീന്ദ്ര ജദേജയും (8) ആണ് ക്രീസിൽ. നാല് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യ 158 റൺസ് പിറകിലാണ്. ജെയിംസ് ആൻഡേഴ്സണും ബെൻ സ്േറ്റാക്സും രണ്ട് വിക്കറ്റ് വീതവും സ്റ്റുവാർട്ട് ബ്രോഡും സാം കറനും ഒാരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ ദിനം ഇന്ത്യൻ ബൗളിങ് ആക്രമണത്തിനു മുന്നിൽ ചൂളിപ്പോയ ഇംഗ്ലണ്ടിനെ വാലറ്റത്ത് ജോസ് ബട്ലറും (89) സ്റ്റുവർട്ട് ബ്രോഡും (38) ചേർന്ന് കൈപിടിച്ചുയർത്തി. ഇരുവരും ചേർന്ന് ഒമ്പതാം വിക്കറ്റിൽ സ്കോർ ചെയ്ത 98 റൺസ് 250 പോലും കടക്കില്ലെന്ന് പ്രതീക്ഷിച്ച ഇംഗ്ലണ്ട് സ്കോർ 300 കടത്തി. ഏഴാമനായി ഇറങ്ങി ആറു ബൗണ്ടറിയുടെയും രണ്ടു സിക്സറുകളുടെയും അകമ്പടിയോടെ 89 റൺസെടുത്ത ബട്ലറാണ് ഇന്ത്യൻ ബൗളർമാരുടെ ക്ഷമ പരീക്ഷിച്ചത്.
പരമ്പരയിൽ ഇന്ത്യ 3-1ന് പിറകിൽ പോകുന്നതിന് പ്രധാന കാരണമായ ഇംഗ്ലീഷ് വാലറ്റം ഒരിക്കൽ മികവ് പുലർത്തി. ഏഴിന് 198 റൺെസന്ന നിലയിൽ രണ്ടാം ദിനം ഇന്നിങ്സ് പുനരാരംഭിച്ച ഇംഗ്ലീഷ് വാലറ്റത്തെ ഇന്ത്യൻ ബൗളർമാർ പ്രകോപിപ്പിച്ചു. ഇതിെൻറ ഫലമായി 97ാം ഒാവറിൽ ഇംഗ്ലണ്ടിന് എട്ടാം വിക്കറ്റ് നഷ്ടമായി. ആദിൽ റഷീദിനെ (15) ജസ്പ്രീത് ബുംറ വിക്കറ്റിനു മുന്നിൽ കുടുക്കി. എന്നാൽ, ഇന്ത്യൻ ആരാധകർക്ക് നിരാശ സമ്മാനിച്ച് സെഷൻ മുഴുവൻ ബട്ലറും ബ്രോഡും ചേർന്ന് ക്രീസിൽ നിലയുറപ്പിച്ച് കളിച്ചു. ഇതിനിടെ, 84 പന്തിൽ തെൻറ 10ാം ടെസ്റ്റ് അർധശതകവും ബട്ലർ പൂർത്തിയാക്കി. ബട്ലറെയും ബ്രോഡിനെയും പറഞ്ഞയച്ച രവീന്ദ്ര ജദേജയാണ് ഇംഗ്ലീഷ് വാലറ്റത്തിെൻറ ചെറുത്തുനിൽപിന് വിരാമം കുറിച്ചത്. ഇന്ത്യക്കായി ജദേജ നാലും ജസ്പ്രീത് ബുംറയും ഇശാന്ത് ശർമയും മൂന്നു വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.