തിരുവനന്തപുരം: ക്രിക്കറ്റിലെ വിശ്വപോരാട്ടത്തിന് ടോസ് വീഴാൻ നാലുമാസം മാത്രം ശേഷി ക്കെ, ടീമിൽ ഒരിടം എന്ന സ്വപ്നവുമായി ഇന്ത്യയുടെ റിസർവ് െബഞ്ച് ബുധനാഴ്ച ഇംഗ്ലീഷ് പര ീക്ഷക്ക് ഇറങ്ങും. രാവിലെ ഒമ്പതിന് കാര്യവട്ടം സ്പോർട്സ് ഹബ്ബിലാണ് അജിൻക്യ രഹാെനയു ടെ നേതൃത്വത്തിലെ സംഘം ഇംഗ്ലീഷ് ലയൺസിെന നേരിടുക. ഗ്രൗണ്ടിൽ യുവതാരങ്ങളുടെ പ്രകടനം നേരിൽകണ്ട് വിലയിരുത്താൻ ഇരു രാജ്യങ്ങളുടെയും സെലക്ടർമാർ കാര്യവട്ടത്ത് എത്തുമ്പോൾ അഞ്ച് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പര പൊടിപാറുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡും ഇംഗ്ലണ്ട് കോച്ച് ആൻഡി ഫ്ലവറും.
രഹാനെക്ക് പുറമെ ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ഇഷാന് കിഷൻ, കൃണാല്‍ പാണ്ഡ്യ, അക്ഷര്‍ പട്ടേൽ, സിദ്ധാർഥ് കൗൾ, ശാർദുൽ ഠാക്കൂർ തുടങ്ങിയ പ്രമുഖ താരങ്ങളാണ് ഇന്ത്യ എക്കായി ഇറങ്ങുന്നത്. 2018 ഫെബ്രുവരിയിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തിയപ്പോഴാണ് രഹാനെയും ശ്രേയസ് അയ്യരും അവസാനമായി ഏകദിന കുപ്പായത്തിലിറങ്ങിയത്. മധ്യനിരയിൽ ഇപ്പോഴും ഇന്ത്യ പരീക്ഷണങ്ങൾ തുടരുന്ന സ്ഥിതിക്ക് കാര്യവട്ടത്തെ പരമ്പരയിലൂടെ വലിയ അവസരമാണ് ബി.സി.സി.ഐ ഇരുവർക്കും തുറക്കുന്നത്.
സീനിയർ ടീമിലേക്കുള്ള ചവിട്ടുപടിയായാണ് താനടക്കം ഓരോ കളിക്കാരനും മത്സരത്തെ കാണുന്നതെന്ന് രഹാനെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതേസമയം രണ്ട് പരിശീലന മത്സരങ്ങളിലും ബോർഡ് പ്രസിഡൻറ് ഇലവനോട് നേരിട്ട തോൽവിയുടെ ഭാരവുമായാണ് ലയൺസ് ക്യാപ്റ്റൻ സാം ബില്ലിങ്സും സംഘവും ഇന്ന് ഗ്രീൻഫീൽഡിൽ ഇറങ്ങുക. റണ്ണൊഴുകുന്ന പിച്ചാണ് ഗ്രീൻഫീൽഡിൽ തയാറാക്കിയിരിക്കുന്നത്. ഏകദിന മത്സരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാനാകും. തത്സമയ സംപ്രേഷണം ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.