കൃഷ്ണഗിരി (വയനാട്): കുന്നിൻമുകളിലെ കളിത്തട്ടിൽ റൺമലയിലേക്ക് അടിത്തറയിട്ട് ഇ ന്ത്യ ‘എ’. ഇംഗ്ലണ്ട് ലയൺസിനെതിരായ ചതുർദിന മത്സരത്തിൽ ഒന്നാന്തരം ബാറ്റിങ് കാഴ് ചവെച്ച് ആതിഥേയനിര കളിയിൽ പിടിമുറുക്കി. ആദ്യ സെഷനിലെ ഇൗർപ്പം മുതലെടുത്ത് എതിരാ ളികളെ 340 റൺസിലൊതുക്കിയ ആതിഥേയർ രണ്ടാംദിനം സ്റ്റംപെടുക്കുേമ്പാൾ ഒന്നാമിന്നിങ്സിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 219 റൺസെന്ന അതിശക്തമായ നിലയിലാണ്. 89 റൺസുമായി പ്രിയങ്ക് പാഞ്ചാലും 88 റൺസെടുത്ത് ഒാപണർ കെ.എൽ. രാഹുലും അജയ്യരായി ക്രീസിൽ തുടരുന്നു.
അപരാജിതമായ രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് പടുത്തുയർത്തിയ 171 റൺസിെൻറ തകർപ്പൻ കൂട്ടുകെട്ടാണ് ഇന്ത്യ എക്ക് ഉജ്ജ്വല തുടക്കം സമ്മാനിച്ചത്. അഭിമന്യു ഇൗശ്വരനാണ് (31) പുറത്തായ ബാറ്റ്സ്മാൻ. ഒമ്പതു വിക്കറ്റ് ൈകയിലിരിക്കെ ലീഡ് നേടാൻ 121 റൺസ് കൂടി മതി. കഴിഞ്ഞ മാസം രഞ്ജി മത്സരങ്ങളിൽ ഒരു ദിനം 15 വിക്കറ്റ് വീണ ഗ്രൗണ്ടിൽ വെള്ളിയാഴ്ച രണ്ടു സെഷനിലേറെ ബാറ്റുവീശിയാണ് ഇന്ത്യ എ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ റണ്ണടിച്ചുകൂട്ടിയത്.
അഞ്ചിന് 303 റൺസെന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് തുടർന്ന ലയൺസിെൻറ ശേഷിക്കുന്ന വിക്കറ്റുകൾ 37 റൺസിനിടെ പിഴുതാണ് ഇന്ത്യ ‘എ’ മിടുക്കുകാട്ടിയത്. 77 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് നേടിയ നവ്ദീപ് സെയ്നിയുടെ പ്രകടനം കൂറ്റൻ സ്കോറെന്ന ഇംഗ്ലീഷ് മോഹം തകർത്തു. വിൽ ജാക്സ് 63ഉം സ്റ്റീവൻ മുല്ലാനി 42ഉം റൺസെടുത്ത് പുറത്തായി. ഷാർദുൽ ഠാകുർ രണ്ടു വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.