മുരളി വിജയിനും (126) പൂജാരക്കും (124) സെഞ്ച്വറി; ഇന്ത്യ നാലിന് 319

രാജ്കോട്ട്: ആദ്യ ടെസ്റ്റില്‍ കൂറ്റന്‍ സ്കോറുയര്‍ത്തിയ ഇംഗ്ളീഷ് പടക്കെതിരെ മൂന്നാംദിനം ഇന്ത്യയുടെ വക വീറുറ്റ ചെറുത്തുനില്‍പ്. ഇംഗ്ളണ്ടിന്‍െറ റണ്‍മല താണ്ടാനുള്ള ശ്രമത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സ് നേടിയ ഇന്ത്യക്ക് അലിസ്റ്റര്‍ കുക്കിന്‍െറയും സംഘത്തിന്‍െറയും 537 നൊപ്പമത്തൊന്‍ വേണ്ടത് 218 റണ്‍സ് കൂടി. സെഞ്ച്വറി നേട്ടവുമായി ഇന്ത്യന്‍ തിരിച്ചടിക്ക് നേതൃത്വം നല്‍കിയ മുരളി വിജയിനും (126) ചേതശ്വേര്‍ പൂജാരക്കും (124) പുറമെ അവസാന പന്തില്‍ അമിത് മിശ്ര പൂജ്യനായി മടങ്ങിയതോടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് (26) ക്രീസിലുള്ളത്. ഗൗതം ഗംഭീറിന് (29) മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 

ബൗളിങ്ങിലെ പിഴവുകളും ഫീല്‍ഡിങ്ങിലെ ചോര്‍ച്ചയുംകൊണ്ട് കൂറ്റന്‍ റണ്‍സ് വഴങ്ങിയ ഇന്ത്യയെ, വിജയും പൂജാരയുമാണ് കളിയിലേക്ക് തിരികെയത്തെിച്ചത്. വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സ് എന്നനിലയില്‍ കളി പുന$രാംഭിച്ച ഇന്ത്യയുടെ തുടക്കംതന്നെ നടുക്കത്തോടെയായിരുന്നു. രണ്ടാം ഓവറില്‍തന്നെ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി. സ്റ്റുവര്‍ട്ട് ബ്രോഡിന്‍െറ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയ ഗംഭീറിന് രണ്ടാം ദിവസം ഒരു റണ്‍ മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. എന്നാല്‍, ഇംഗീഷ് പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തുന്ന ബാറ്റിങ്ങാണ് വിജയ്-പൂജാര ജോടി പിന്നീട് കാഴ്ചവെച്ചത്. ഇംഗ്ളണ്ട് കാഴ്ചവെച്ച കളിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി ഇരുവരും രണ്ടാംവിക്കറ്റ് കൂട്ടുകെട്ടില്‍ കൂട്ടിച്ചേര്‍ത്തത് 209 റണ്‍സ്. ഇംഗ്ളീഷ് പട പുറത്തെടുത്ത തന്ത്രങ്ങളെല്ലാം ഇരുവര്‍ക്കും മുന്നില്‍ തകര്‍ന്നടിഞ്ഞതോടെ ഇന്ത്യന്‍ സ്കോറിന് പതിയെ വേഗം വെച്ചു. 
 


കളിപഠിച്ച സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മൈതാനത്ത് സുന്ദരമായി ബാറ്റുവീശി 206 പന്തുകളില്‍ 17 ബൗണ്ടറികളുടെ അകമ്പടിയോടെ 124 റണ്‍സ് നേടിയ പൂജാര, ബെന്‍ സ്റ്റോക്കിന്‍െറ പന്തില്‍ കുക്കിന് പിടികൊടുത്ത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 277. പകരമത്തെിയ കോഹ്ലി വിജയിന് പിന്തുണനല്‍കി. കോഹ്ലിക്കൊപ്പം കൂട്ടുചേര്‍ന്ന് നേടിയ 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത് സ്കോര്‍ 300 കടത്തിയാണ് വിജയ് ക്രീസ് വിട്ടത്. 301 പന്തുകളില്‍ 126 റണ്‍സെടുത്ത വിജയിന്‍െറ ബാറ്റില്‍നിന്ന് നാലു സിക്സറുകളും ഒമ്പത് ബൗണ്ടറികളും പിറന്നു. രണ്ടാം ദിവസത്തെ കളി അവസാനഘട്ടത്തിലേക്ക് കടക്കവെ, ഫോര്‍വേര്‍ഡ് ഷോര്‍ട്ട്ലെഗ്ഗില്‍ ഹസീബ് ഹമീദിന്‍െറ കൈകളില്‍ സുരക്ഷിതമായത്തെിച്ച് ലെഗ് സ്പിന്നര്‍ ആദില്‍ റാഷിദ് വിജയിനെ മടക്കിയപ്പോള്‍ സ്കോര്‍ 318. മൂന്നാം ദിവസം കളി അവസാനിക്കാന്‍ മിനിറ്റുകള്‍മാത്രം ശേഷിക്കെ രാത്രികാവല്‍ക്കാരനായി എത്തിയത് അമിത് മിശ്ര. എന്നാല്‍ മിശ്ര (പൂജ്യം) വന്നതും പോയതും ഒരുമിച്ചായിരുന്നു. സഫര്‍ അന്‍സാരിയുടെ പന്തില്‍ ഹസീബ് ഹമീദിന് പിടികൊടുത്തു. ഇംഗ്ളണ്ടിനുവേണ്ടി സ്റ്റുവാര്‍ട്ട് ബ്രോഡ്, സഫര്‍ അന്‍സാരി, ആദില്‍ റാഷിദ്, ബെന്‍ സ്റ്റോക്ക് എന്നിവര്‍ വിക്കറ്റുകള്‍ നേടി. 

Tags:    
News Summary - INDIA VS ENGLAND TEST SERIES

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.