ഒാക്ലൻഡ്: ചരിത്രവിജയമായ ഒാസീസ് പര്യടനത്തിനു പിന്നാലെ വൻകര കീഴടക്കാനായി വി രാട് കോഹ്ലിയും സംഘവും ന്യൂസിലൻഡിലെത്തി. അഞ്ച് ഏകദിനവും മൂന്ന് ട്വൻറി20 മത്സരങ്ങളുമടങ്ങുന്ന പരമ്പരക്ക് ബുധനാഴ്ച തുടക്കമാവും. ഒാക്ലൻഡ് വിമാനത്താവളത്തിൽ ഇറങ്ങിയ ടീമിനെ സ്വീകരിക്കാനായി ഇന്ത്യൻ ആരാധകർ തടിച്ചുകൂടിയിരുന്നു.
തിങ്കളാഴ്ച പുലർച്ചതന്നെ ടീം ആദ്യ ഏകദിനം നടക്കുന്ന നേപ്പിയറിലേക്ക് തിരിക്കും. ഏകദിന പരമ്പരയിലെ മറ്റു മത്സരങ്ങൾ ടൗരംഗ (ജനുവരി 26, 28), ഹാമിൽട്ടൺ (ജനുവരി 31), വെലിങ്ടൺ (ഫെബ്രുവരി മൂന്ന്) എന്നിവിടങ്ങളിലായി നടക്കും.
വെലിങ്ടൺ (ഫെബ്രുവരി ആറ്), ഒാക്ലൻഡ് (ഫെബ്രുവരി എട്ട്), ഹാമിൽട്ടൺ എന്നീ നഗരങ്ങളാണ് ട്വൻറി20 പൂരത്തിന് ആതിഥേയത്വം വഹിക്കുക. ഏകദിന മത്സരങ്ങൾ രാവിലെ 7.30 മുതലും ട്വൻറി20 മത്സരങ്ങൾ ഉച്ചക്ക് 12.30നും തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.