മൗണ്ട് മൗൻഗാനൂയി: കിവി ബൗളിങ് നിരയെ നിസ്സഹയരാക്കി ഇന്ത്യൻ ഒാപണർമാർ മിന്നിത്തിളങ്ങിയ രണ്ടാം ഏകദിനത്തിൽ ഇന്ത് യക്ക് 90 റൺസിൻെറ സൂപ്പർ ജയം. ടോസ് നേടി ആദ്യം ബാറ്റിങ് ചെയ്ത ഇന്ത്യ നിശ്ചിത ഒാവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 324 റൺസെ ടുത്തു. മറുപടി ബാറ്റിനിറങ്ങിയ കിവീസ് 40.2 ഒാവറിൽ 234 റൺസിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യ ാദവ് ആണ് കിവി സ്വപ്നങ്ങൾ തകർത്തത്. യുസ്വേന്ദ്ര ചാഹലും ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. വിജയത്ത ോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി. ഡഗ് ബ്രേസ്വൽ മാത്രമാണ് (57) കിവി നിരയിൽ പിടിച്ച ു നിന്നത്.
മാർട്ടിൻ ഗുപ്റ്റിൽ(15), മൺറോ(31), കെയ്ൻ വില്യംസൺ(20), റോസ് െടയ്ലർ(22) എന്നീ മുൻനിരക്കാരെ 18 ഒാവറിനുള്ളിൽ തന്നെ മടക്കാൻ ഇന്ത്യൻ ബൗളർമാർക്കായി. പിന്നീട് ടോം ലതാമും നിക്കോളസും ചേർന്ന് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇഷ് സോധി പൂജ്യത്തിനും ഗ്രാൻഡ് ഹോം മൂന്ന് റൺസെടുത്തുമാണ് പുറത്തായത്. ലോക്കീ ഫെർഗൂസൻ 12 റൺസെടുത്തു. ട്രെൻറ് ബോൾട്ട് (10) പുറത്താകാതെ നിന്നു. കുൽദീപ് യാദവിനെ വളരെ സൂക്ഷിച്ചാണ് കിവി നിര നേരിട്ടത്. വാലറ്റലും മധ്യനിരയും യാദവിൻെറ പന്തുകളിലാണ് പുറത്തായത്. ഷമിയും കേദാർ ജാദവും ഒാരോ വിക്കറ്റുകൾ വീഴ്ത്തി. റോഹിത് ശർമക്കാണ് മാച്ച് ഓഫ് ദി മാച്ച് പുരസ്കാരം.
നേരത്തേ ന്യൂസിലൻഡ് ബൗളർമാർക്ക് അവസരമൊന്നും കൊടുക്കാതെ ബാറ്റ് വീശിയ രോഹിത്- ധവാൻ സഖ്യം 25 ഒാവർ ആണ് ക്രീസിൽ ചെലവഴിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഒാപണിങ് ജോഡികളായ സചിൻ ടെണ്ടുൽക്കർ-വീരേന്ദർ സേവാഗ് സഖ്യത്തിൻെറ റെക്കോർഡ് ഇവർ തകർത്തു. സചിൻ-സെവാഗ് സഖ്യം 13 സെഞ്ച്വറി കൂട്ട്കെട്ടാണ് നേടിയിരുന്നത്. രോഹിത് -ധവാൻ സഖ്യം ഇത് 14 എണ്ണമാക്കി മറികടന്നു. സചിൻ ടെണ്ടുൽക്കർ-സൗരവ് ഗാംഗുലി (21), ആദം ഗിൽക്രിസ്റ്റ്-മാത്യൂ ഹെയ്ഡൻ (16) ഗോർഡൻ ഗ്രീനിഡ്ജ്- ഡെസ്മണ്ട് ഹെയ്ൻസ് (15) എന്നിവർ ആണ് ഇക്കാര്യത്തിൽ ഇവർക്ക് മുന്നിലുള്ളത്.
ട്രെൻറ് ബോൾട്ടിൻെറ പന്തിൽ ധവാൻ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 154 ആയിരുന്നു. പിന്നീട് വന്ന ക്യാപ്റ്റൻ കോഹ്ലിയും(43) മികച്ച രീതിയിൽ ബാറ്റ് വീശി. 172ൽ നിൽക്കെ രോഹിത് ശർമ്മ പുറത്തായി. ഇന്ത്യക്ക് മികച്ച തുടക്കം നൽകിയാണ് ഓപ്പണർമാർ ഇരുവരും ഡ്രസിങ് റൂമിൽ തിരിച്ചെത്തിയത്.
കോഹ്ലിയെ പിന്നീട് ട്രെൻറ് ബോൾട്ട് പുറത്താക്കി. തുടർച്ചയായ മൂന്നാം തവണയാണ് വിരാട് കോഹ്ലിക്ക് 49ാം ഏകദിന അർധ സെഞ്ചുറി നേടാനുള്ള അവസരം നഷ്ടമായത്. അമ്പാട്ടി റായിഡു(47), ധോണി(48) എന്നിവരാണ് പിന്നീട് കളി ഏറ്റെടുത്തത്. ഫോമിലുള്ള ധോണി തൻെറ പ്രതാപ കാലം ആവർത്തിക്കുന്ന കാഴ്ചക്ക് സ്റ്റേഡിയം സാക്ഷിയായി. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതാണ് ധോണിയുടെ ഇന്നിങ്സ്. അമ്പാട്ടി റായിഡു പത്താം ഏകദിന അർധ സെഞ്ചുറിക്ക് മുന്നിൽ മൂന്ന് റൺസകലെ പുറത്തായി. കേദാർ ജാദവ് 22 റൺസുമായി ധോണിക്കൊപ്പം പുറത്താകാതെ നിന്നു. നേരത്തേ നേപ്പിയറിൽ നടന്ന ഒന്നാം ഏകദിനത്തിൽ ഇന്ത്യ വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.