???????????????? ????????????? ???????? ??????????? ?????????????????????? ??????????? ?????

ഇന്ത്യ എറിഞ്ഞു വീഴ്ത്തി; പാകിസ്താന് വൻ തോൽവി

ബിർമിങ്​ഹാം: നിർണായക മത്സരങ്ങളിൽ ഇന്ത്യയെ കാണു​േമ്പാൾ മുട്ടുവിറക്കുന്ന കീഴ്​വഴക്കം ചാമ്പ്യൻസ്​ ​േ​ട്രാഫിയിലും പാകിസ്​താൻ തെറ്റിച്ചില്ല. ആവേശം തണുപ്പിച്ച്​ വീണ മഴത്തുള്ളികളെ സാക്ഷിയാക്കി ഇന്ത്യൻ ബാറ്റ്​സ്​മാന്മാർ അടിച്ചുതകർത്ത ആദ്യ ചാമ്പ്യൻസ്​ ട്രോഫി മത്സരത്തിൽ പാക്​പടക്കെതിരെ ഇന്ത്യൻ ജയം 124 റൺസിന്​. ഇന്ത്യയെ പാകിസ്​താന്‍ പരാജയപ്പെടുത്തുമ്പോള്‍ ‘പടക്കം പൊട്ടിക്കാന്‍’ കാത്തിരിക്കുന്ന പാക് ആരാധകർക്ക്​ ഇതോടെ ഇനിയും കാത്തിരിക്കാം. നാലു ഇന്ത്യൻ താരങ്ങളുടെ അർധസെഞ്ച്വറിയും ഒടുവിൽ പാണ്ഡ്യയുടെ വെടിക്കെട്ടും പിന്നീട്​ മഴയും ചേർന്നപ്പോൾ​ പാകിസ്​ത​ാ​​​​െൻറ മുന്നി​െലത്തിയ 290 റൺസ്​ വിജയലക്ഷ്യത്തിന്​ മറുപടിപറയാനായത്​ 164 റൺസ്​ മാത്രം. ഒടുവിൽ മഴപ്പൂരം കഴിഞ്ഞ​േപ്പാൾ ഇന്ത്യക്ക്​ മറക്കാനാവാത്ത വിജയവും ഗ്രൂപ്​​ ‘ബി’യിൽ  വിലപ്പെട്ട രണ്ടു പോയൻറും. സ്​കോർ: ഇന്ത്യ: 319/3 (48/48), പാകിസ്​താൻ 164/10(33.4/41).
 

അഹ്മദ് ഷെഹ്സാദിൻറെ വിക്കറ്റ് വീഴ്ചയിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന വിരാട് കോഹ്ലി
 


മഴ മൂന്നുതവണ കളിമുടക്കിയപ്പോൾ ഡക്​വർത്ത്​-ലൂയിസ്​ നിയമപ്രകാരം 48 ഒാവറും പിന്നീട്​ 41 ഒാവറും ആക്കി ചുരുക്കിയ മത്സരത്തിൽ ഒാപണർമാരായ രോഹിത്​ ശർമ (91), ശിഖർ ധവാൻ (68), ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി (81), യുവരാജ്​ സിങ്​ (53) തുടങ്ങിയവരുടെ ​അർധസെഞ്ച്വറി മികവിലാണ്​​ ഇന്ത്യ 319ലേക്കെത്തിയത്​. മറുപടിബാറ്റിങ്ങിനിറങ്ങിയ പാകിസ്​താന്​ മഴനിയമത്തിലൂടെ ലഭിച്ച 41ഒാവറിൽ 290 റൺസ്​ വിജയ ലക്ഷ്യത്തിലേക്ക്​ അസ്​ഹർ അലി (50), മുഹമ്മദ് ഹഫീസ്​ (33) എന്നിവർക്കു​ മാത്രമേ തിരിച്ചടിക്കാനായുള്ളൂ. ഇന്ത്യക്കായി ഉമേഷ്​ യാദവ്​ മൂന്ന്​ വിക്കറ്റ്​ വീഴ്​ത്തിയപ്പോൾ ഹാർദിക്​ പാണ്ഡ്യയും ജദേ​ജയും രണ്ടു വിക്കറ്റ്​ വീതവും ഭുവനേശ്​കുമാർ ഒരു വിക്കറ്റും വീഴ്​ത്തി. യുവരാജ്​ സിങ്ങാണ്​ മാൻ ഒാഫ്​ ദ മാച്ച്​. 
 

യുവരാജ് സിങ്ങിൻറെ ബാറ്റിങ്
 


ബിർമിങ്​ഹാമിലെ എഡ്​ജ്​ബാസ്​റ്റൺ ​മൈതാനത്ത്​ ബാറ്റിങ്​ പിച്ചായിരുന്നിട്ടും ടോസ്​ നേടി ഫീൽഡിങ്​ തെരഞ്ഞെടുത്തതു മുതൽ പാകിസ്​താൻ​ ക്യാപ്​റ്റൻ സർഫറാസ്​ അഹ്​മദി​ന്​ പിഴവുപറ്റിയിരുന്നു. രോഹിത്​ ശർമ^ശിഖർ ധവാൻ ഒാപണിങ്​ കൂട്ടുകെട്ട്​ ​പൊളിക്കാൻതന്നെ  പാകിസ്​താന്​ കാത്തിരിക്കേണ്ടിവന്നത്​ 25ാം ഒാവർ വരെയാണ്​. കരുതിക്കളിച്ച ഇവർ ഒാപണിങ്​ വിക്കറ്റിൽ 136 റൺസി​​​​​െൻറ പാട്​ണർഷിപ്​​ പടുത്തുയർത്തി. 24.3 ഒാവറിൽ ശാദാബാണ്​136 റൺസി​​​​​െൻറ ഇൗ കൂട്ടുകെട്ട്​ പൊളിക്കുന്നത്​. ശാദാബി​െന സിക്​സറിന്​ പറത്താനുള്ള ധവാ​​​​​െൻറ (68) ശ്രമം ബൗണ്ടറിക്കരികിലുണ്ടായിരുന്ന അസ്​ഹർ അലിയുടെ കൈകളിലൊതുങ്ങുകയായിരുന്നു. ബാറ്റുമായെത്തിയ കോഹ്​ലിയും ​ശർമയെ കൂട്ടുപിടിച്ച്​ വിക്കറ്റ്​ കളയാതെ സ്​കോർ ഉയർത്തി. സെഞ്ച്വറിക്കരികെ നിൽക്കവെ രോഹിത്​ ​ശർമ (91) റണ്ണൗട്ടായി മടങ്ങി. അപ്പോഴും ഇന്ത്യ 300 കടക്കുമെന്ന്​ പാക്​ ആ​രാധകർ​ പോലും വിചാരിച്ചിരുന്നില്ല. എന്നാൽ, പിന്നീടാണ്​ തിരക്കഥ മാറുന്നത്​
 

അവസാന ഒാവറിൽ മൂന്ന് സിക്സറുകൾ പറത്തിയ ഹർദിക് പാണ്ഡ്യെയുടെ ബാറ്റിങ്
 


വെടിക്കെട്ടുവീരൻ യുവരാജ്​ സിങ്​ ഇറങ്ങിയതോടെ ഇന്ത്യൻ സ്​കോറിന്​ വേഗംകൂടി​. അതിനിടക്ക്​ കോഹ്​ലിയെയും യുവരാജിനെയും ​ഒാരോ  തവണ വിട്ടുകളഞ്ഞതിന്​ പാകിസ്​താൻ നൽകേണ്ടിവന്ന വില വലുതായിരുന്നു. യുവരാജ്​ 32 പന്തിൽ 53 റൺസെടുത്തപ്പോൾ, കോഹ്​ലി 68 പന്തിൽ അടിച്ചുകൂട്ടിയത്​ 81 റൺസ്​. ഇരുവരും തുടങ്ങിവെച്ച വെടിക്കെട്ടിന്​ സമാപനം കുറിക്കാൻ രംഗത്തെത്തിയ ഹാർദിക്​ പാണ്ഡ്യ മൂന്ന്​ സിക്​സുൾപ്പെടെ ആറു പന്തിൽ 20 റൺസ്​. ഇതോടെ മുന്നൂറും കടന്ന്​ ഇന്ത്യൻ സ്​കോർ കുതിച്ചു. മികച്ച ബൗളറായ മുഹമ്മദ്​ ആമിറും വഹാബ്​ റിയാസും പരിക്കുപറ്റി തിരികെ പോവേണ്ടിവന്നതും പാക്​ ക്യാപ്​റ്റ​​​​​െൻറ കണക്കുകൂട്ടൽ തെറ്റിച്ചിരുന്നു.
 

 

Tags:    
News Summary - India vs Pakistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.