ഇന്ത്യ എറിഞ്ഞു വീഴ്ത്തി; പാകിസ്താന് വൻ തോൽവി
text_fieldsബിർമിങ്ഹാം: നിർണായക മത്സരങ്ങളിൽ ഇന്ത്യയെ കാണുേമ്പാൾ മുട്ടുവിറക്കുന്ന കീഴ്വഴക്കം ചാമ്പ്യൻസ് േട്രാഫിയിലും പാകിസ്താൻ തെറ്റിച്ചില്ല. ആവേശം തണുപ്പിച്ച് വീണ മഴത്തുള്ളികളെ സാക്ഷിയാക്കി ഇന്ത്യൻ ബാറ്റ്സ്മാന്മാർ അടിച്ചുതകർത്ത ആദ്യ ചാമ്പ്യൻസ് ട്രോഫി മത്സരത്തിൽ പാക്പടക്കെതിരെ ഇന്ത്യൻ ജയം 124 റൺസിന്. ഇന്ത്യയെ പാകിസ്താന് പരാജയപ്പെടുത്തുമ്പോള്‍ ‘പടക്കം പൊട്ടിക്കാന്‍’ കാത്തിരിക്കുന്ന പാക് ആരാധകർക്ക് ഇതോടെ ഇനിയും കാത്തിരിക്കാം. നാലു ഇന്ത്യൻ താരങ്ങളുടെ അർധസെഞ്ച്വറിയും ഒടുവിൽ പാണ്ഡ്യയുടെ വെടിക്കെട്ടും പിന്നീട് മഴയും ചേർന്നപ്പോൾ പാകിസ്താെൻറ മുന്നിെലത്തിയ 290 റൺസ് വിജയലക്ഷ്യത്തിന് മറുപടിപറയാനായത് 164 റൺസ് മാത്രം. ഒടുവിൽ മഴപ്പൂരം കഴിഞ്ഞേപ്പാൾ ഇന്ത്യക്ക് മറക്കാനാവാത്ത വിജയവും ഗ്രൂപ് ‘ബി’യിൽ വിലപ്പെട്ട രണ്ടു പോയൻറും. സ്കോർ: ഇന്ത്യ: 319/3 (48/48), പാകിസ്താൻ 164/10(33.4/41).
മഴ മൂന്നുതവണ കളിമുടക്കിയപ്പോൾ ഡക്വർത്ത്-ലൂയിസ് നിയമപ്രകാരം 48 ഒാവറും പിന്നീട് 41 ഒാവറും ആക്കി ചുരുക്കിയ മത്സരത്തിൽ ഒാപണർമാരായ രോഹിത് ശർമ (91), ശിഖർ ധവാൻ (68), ക്യാപ്റ്റൻ വിരാട് കോഹ്ലി (81), യുവരാജ് സിങ് (53) തുടങ്ങിയവരുടെ അർധസെഞ്ച്വറി മികവിലാണ് ഇന്ത്യ 319ലേക്കെത്തിയത്. മറുപടിബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് മഴനിയമത്തിലൂടെ ലഭിച്ച 41ഒാവറിൽ 290 റൺസ് വിജയ ലക്ഷ്യത്തിലേക്ക് അസ്ഹർ അലി (50), മുഹമ്മദ് ഹഫീസ് (33) എന്നിവർക്കു മാത്രമേ തിരിച്ചടിക്കാനായുള്ളൂ. ഇന്ത്യക്കായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹാർദിക് പാണ്ഡ്യയും ജദേജയും രണ്ടു വിക്കറ്റ് വീതവും ഭുവനേശ്കുമാർ ഒരു വിക്കറ്റും വീഴ്ത്തി. യുവരാജ് സിങ്ങാണ് മാൻ ഒാഫ് ദ മാച്ച്.
ബിർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റൺ മൈതാനത്ത് ബാറ്റിങ് പിച്ചായിരുന്നിട്ടും ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്തതു മുതൽ പാകിസ്താൻ ക്യാപ്റ്റൻ സർഫറാസ് അഹ്മദിന് പിഴവുപറ്റിയിരുന്നു. രോഹിത് ശർമ^ശിഖർ ധവാൻ ഒാപണിങ് കൂട്ടുകെട്ട് പൊളിക്കാൻതന്നെ പാകിസ്താന് കാത്തിരിക്കേണ്ടിവന്നത് 25ാം ഒാവർ വരെയാണ്. കരുതിക്കളിച്ച ഇവർ ഒാപണിങ് വിക്കറ്റിൽ 136 റൺസിെൻറ പാട്ണർഷിപ് പടുത്തുയർത്തി. 24.3 ഒാവറിൽ ശാദാബാണ്136 റൺസിെൻറ ഇൗ കൂട്ടുകെട്ട് പൊളിക്കുന്നത്. ശാദാബിെന സിക്സറിന് പറത്താനുള്ള ധവാെൻറ (68) ശ്രമം ബൗണ്ടറിക്കരികിലുണ്ടായിരുന്ന അസ്ഹർ അലിയുടെ കൈകളിലൊതുങ്ങുകയായിരുന്നു. ബാറ്റുമായെത്തിയ കോഹ്ലിയും ശർമയെ കൂട്ടുപിടിച്ച് വിക്കറ്റ് കളയാതെ സ്കോർ ഉയർത്തി. സെഞ്ച്വറിക്കരികെ നിൽക്കവെ രോഹിത് ശർമ (91) റണ്ണൗട്ടായി മടങ്ങി. അപ്പോഴും ഇന്ത്യ 300 കടക്കുമെന്ന് പാക് ആരാധകർ പോലും വിചാരിച്ചിരുന്നില്ല. എന്നാൽ, പിന്നീടാണ് തിരക്കഥ മാറുന്നത്
വെടിക്കെട്ടുവീരൻ യുവരാജ് സിങ് ഇറങ്ങിയതോടെ ഇന്ത്യൻ സ്കോറിന് വേഗംകൂടി. അതിനിടക്ക് കോഹ്ലിയെയും യുവരാജിനെയും ഒാരോ തവണ വിട്ടുകളഞ്ഞതിന് പാകിസ്താൻ നൽകേണ്ടിവന്ന വില വലുതായിരുന്നു. യുവരാജ് 32 പന്തിൽ 53 റൺസെടുത്തപ്പോൾ, കോഹ്ലി 68 പന്തിൽ അടിച്ചുകൂട്ടിയത് 81 റൺസ്. ഇരുവരും തുടങ്ങിവെച്ച വെടിക്കെട്ടിന് സമാപനം കുറിക്കാൻ രംഗത്തെത്തിയ ഹാർദിക് പാണ്ഡ്യ മൂന്ന് സിക്സുൾപ്പെടെ ആറു പന്തിൽ 20 റൺസ്. ഇതോടെ മുന്നൂറും കടന്ന് ഇന്ത്യൻ സ്കോർ കുതിച്ചു. മികച്ച ബൗളറായ മുഹമ്മദ് ആമിറും വഹാബ് റിയാസും പരിക്കുപറ്റി തിരികെ പോവേണ്ടിവന്നതും പാക് ക്യാപ്റ്റെൻറ കണക്കുകൂട്ടൽ തെറ്റിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.