സെഞ്ചൂറിയൻ: മൂന്നാഴ്ച മുമ്പ് ടെസ്റ്റ് ക്രിക്കറ്റിൽ പേസർമാർ അഴിഞ്ഞാടിയ സെഞ്ചൂറിയനിലെ സൂപ്പർ സ്പോർട്സ് പാർക്കിൽ മാന്ത്രിക സ്പിന്നിെൻറ കരുത്തിൽ ദക്ഷിണാഫ്രിക്കയെ കറക്കിവീഴ്ത്തി ഇന്ത്യ. ഉച്ചഭക്ഷണത്തിനു മുമ്പ് കളി തീർക്കാനുള്ള കോഹ്ലിയുടെയും ധവാെൻറയും ശ്രമം രണ്ടു റൺസകലെ നടക്കാതെപോയെങ്കിലും 21ാം ഒാവറിൽ ആളൊഴിഞ്ഞ ഗാലറിക്ക് മുന്നിൽ ഇന്ത്യ വിജയ റൺസ് കുറിച്ചു. സ്കോർ: ദക്ഷിണാഫ്രിക്ക: 118/10 (32.2). ഇന്ത്യ: 119/1 (20.3).
ശനിയാഴ്ച എട്ടു വിക്കറ്റിന് ആസ്ട്രേലിയയെ തോൽപിച്ച് കൗമാര ലോകകിരീടമണിഞ്ഞ അനുജന്മാർക്ക് നേർവഴി കാട്ടി ഒരുപടികൂടി കടന്ന് ഒമ്പതു വിക്കറ്റിനാണ് ചേട്ടന്മാർ കളി ജയിച്ചത്. സ്പിന്നർമാരായ യുസ്വേന്ദ്ര ചഹലും (22ന് അഞ്ച്) കുൽദീപ് യാദവും (20ന് മൂന്ന്) ആതിഥേയരെ എറിഞ്ഞുവീഴ്ത്തിയപ്പോൾ ഒാപണർ ശിഖർ ധവാനും (51) നായകൻ വിരാട് കോഹ്ലിയും (46) നഷ്ടങ്ങളില്ലാെത ഇന്ത്യയെ വിജയത്തിലെത്തിച്ചു. രോഹിത് ശർമ (15) മാത്രമാണ് പുറത്തായത്. ഇതോടെ ആറു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.
പരിക്കേറ്റ് പിന്മാറിയ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസിന് പകരമെത്തിയ പുതുമുഖ നായകൻ മാർക്റാമിന് ടോസ് മുതൽ തോൽവിയായിരുന്നു. ഡിവില്ലിയേഴ്സും ഡുപ്ലസിസും ഇല്ലാത്തതിെൻറ ഉത്തരവാദിത്തം ചുമലിലേറ്റി ഹാഷിം അംലയും (23) ഡി കോക്കും (20) ശ്രദ്ധയോടെയാണ് തുടങ്ങിയത്. 39 റൺസ് കൂട്ടിച്ചേർത്ത ഇവരെ ഭുവനേശ്വർ പിരിച്ചതോടെ കളി ഇന്ത്യയുടെ കൈയിലെത്തി. ടീം സ്കോർ 51ൽ നിൽക്കവെയാണ് ഡി കോക് പുറത്തായത്. ഇവിടെനിന്ന് സ്കോർ േബാർഡ് ചലിക്കുന്നതിനുമുമ്പ് നായകൻ മാർക്റാമും (എട്ട്) ഡേവിഡ് മില്ലറും (പൂജ്യം) മടങ്ങി. ഡുപ്ലസിസിന് പകരക്കാരായെത്തിയ ഖയാ സോണ്ടോയും (25) ഡുമിനിയും (25) ചേർന്ന് സ്കോർ 99ൽ എത്തിച്ചു. പിന്നീട് കണ്ടത് ഘോഷയാത്ര. ആറ് ഒാവറിൽ 19 റൺസ് കൂട്ടിേച്ചർക്കുന്നതിനിടെ ആറു വിക്കറ്റും ദക്ഷിണാഫ്രിക്കയും നിലംപൊത്തി.
സെഞ്ചൂറിയനിലെ ഏറ്റവും കുറഞ്ഞ സ്കോറെന്ന നാണക്കേട് സ്വന്തം നാട്ടുകാർക്കു മുന്നിൽ കുറിച്ചാണ് ദക്ഷിണാഫ്രിക്ക 118 റൺസിന് പുറത്തായത്. 2009ൽ സിംബാബ്വെ നേടിയ 119 റൺസായിരുന്നു ഇതുവരെയുള്ള റെക്കോഡ്. ചെറിയ ലക്ഷ്യമായിരുന്നെങ്കിലും സിക്സറടിച്ചാണ് രോഹിത് ശർമ സ്കോർ ബോർഡ് തുറന്നത്. നാലാം ഒാവറിൽ 26 റൺസിലെത്തി നിൽക്കെ റബാഡക്കു മുന്നിൽ രോഹിത് വീണു. ചഹലാണ് മാൻ ഒാഫ് ദ മാച്ച്. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ചഹലിേൻറത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.