പോർട്ട് എലിസബത്ത്: ഇന്ത്യക്കെതിരായ ട്വൻറി20 പരമ്പരക്കുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ ജെ.പി. ഡുമിനി നയിക്കും. പരിക്കേറ്റ നായകൻ ഡുപ്ലസിസിനു പകരമാണ് ഡുമിനിയുടെ നിയോഗം.
ഏകദിന നായകൻ എയ്ഡൻ മർക്രാമിനും ഹാഷിം അംലക്കും വിശ്രമം അനുവദിച്ചപ്പോൾ പുതുമുഖ വിക്കറ്റ് കീപ്പർ ഹെൻറിക് ക്ലാസനെ ടീമിൽ ഉൾപ്പെടുത്തി. വലൈങ്കയൻ ബാറ്റ്സ്മാൻ ക്രിസ്റ്റ്യൻ ജോങ്കറും പേസർ ജൂനിയർ ഡാലയുമാണ് മറ്റു പുതുമുഖങ്ങൾ.
ഇംറാൻ താഹിറിന് പകരം സ്പിന്നർമാരായ തബ്റൈസ് ഷംസിയും ആരോൺ ഫാങ്കിസോയും ടീമിൽ ഇടംപിടിച്ചു. പേസർമാരായ മോർണെ മോർക്കൽ, റബാഡ, ലുങ്കി എൻഗിഡി എന്നിവർക്കും വിശ്രമം അനുവദിച്ചു.
ടീം: ഡുമിനി, ബെഹർദീൻ, ജൂനിയർ ഡാല, ഡിവില്ലിയേഴ്സ്, ഹെൻറിക്സ്, ക്രിസ്റ്റ്യൻ ജോങ്കർ, ക്ലാസൻ, മില്ലർ, മോറിസ്, ഡെയ്ൻ പീറ്റേഴ്സൺ, ഫാങ്കിസോ, ഫെഹ്ലൂക്വായോ, ഷംസി, ജോൺ സ്മറ്റ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.