പോച്ചഫ്സ്ട്രൂം: പുരുഷ ടീമിന് മുേമ്പ പരമ്പര സ്വന്തമാക്കിയ ഇന്ത്യൻ വനിതകൾക്ക് ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ഏകദിനത്തിൽ കാലിടറി. മൂന്നാം മത്സരത്തിലും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന ഇന്ത്യൻമോഹം ആതിഥേയർ ഏഴു വിക്കറ്റിന് തകർത്തുകളഞ്ഞു.
ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കെയാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ മറികടന്നത്. മത്സരം തോറ്റെങ്കിലും പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി. അവസാന അഞ്ചോവറിൽ 42 റൺസ് അടിച്ചാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ സ്കോർ പത്ത് റൺസിലെത്തിനിൽക്കെ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി താരം സ്മൃതി മന്ദാനയും (പൂജ്യം) ക്യാപ്റ്റൻ മിഥാലി രാജും (നാല്) മടങ്ങി. മൂന്ന്, നാല് വിക്കറ്റുകളിൽ ഒത്തുചേർന്ന ദീപ്തി ശർമ (79), വേദ കൃഷ്ണമൂർത്തി (56), ഹർമൻപ്രീത് കൗർ (25) എന്നിവരാണ് ഇന്ത്യയെ കൈപിടിച്ചുയർത്തിയത്.
അവസാന ഒാവറുകളിൽ ആഞ്ഞടിച്ച ശിഖ പാണ്ഡേ 16 പന്തിൽ ആറ് ഫോർ അടക്കം 31 റൺസെടുത്ത് പുറത്താവാതെനിന്നു. നാലു വിക്കറ്റെടുത്ത പേസ് ബൗളർ ശബ്നം ഇസ്മായിലാണ് ഇന്ത്യയെ ഒതുക്കിയത്. മറുപടി ബാറ്റിങ്ങിൽ മിഗ്നോൻ ഡു െപ്രസ് (90*), വോൾവാർട്ട് (59), ഡിവാൻ നെയ്കെർക്ക് (41*) എന്നിവർ ചേർന്ന് ദക്ഷിണാഫ്രിക്കക്ക് വിജയമൊരുക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.