ലഖ്നോ: അടൽ ബിഹാരി വാജ്പേയി അന്താരാഷ്്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ രോഹിത് ശർമയുടെ ദീപാവലി വെടിക്കെട്ട്. 61 പന്തിൽ പുറത്താകാതെ111 റൺസുമായി ഹിറ്റ്മാെൻറ മിന്നൽ സെഞ്ച്വറിയോടെ വിൻഡീസിനെതിരായ രണ്ടാം ട്വൻറി20യിൽ ഇന്ത്യക്ക് 71 റൺസ് ജയം. ക്യാപ്റ്റെൻറ കരുത്തിൽ ഇന്ത്യ ഉയർത്തിയ 195 റൺസിനു മുന്നിൽ വിൻഡീസിന് പൊരുതിനോക്കാൻ േപാലുമായില്ല. സ്കോർ ഇന്ത്യ 195/2(20 ഒാവർ), വിൻഡീസ്: 124/9(20 ഒാവർ). ഇതോടെ ഒരു മത്സരം ബാക്കിയിരിക്കെ പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി. കുൽദീപ് യാദവ്, ഖലീൽ അഹ്മദ്, ബുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡാരൻ ബ്രാവോയാണ് (23) വിൻഡീസ് നിരയിലെ ടോപ് സ്േകാറർ.
രോഹിത് ശർമയുടെ ബാറ്റിെൻറ ചൂട് വിൻഡീസ് ബൗളർമാർ ശരിക്കും അറിഞ്ഞ ദിവസമായിരുന്നു ഇന്നലെ. സ്പിന്നും പേസുമായി മാറിമാറിയെറിഞ്ഞിട്ടും ഹിറ്റ്മാനെ തളക്കാനുള്ള ശ്രമം പാളിയപ്പോൾ, ലഖ്നോ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിലംതൊടാതെ രോഹിത് പറത്തിയത് ഏഴു കൂറ്റൻ സിക്സറുകൾ. ഒപ്പം അതിേവഗ എട്ടു ബൗണ്ടറികളും. കൊൽക്കത്ത മത്സരത്തിലെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ധവാനും ശർമയും ശ്രദ്ധിച്ചാണ് കളി തുടങ്ങിയത്. തോമസ് എറിഞ്ഞ ആദ്യ ഒാവറിൽ ഒരു റൺസുപോലും എടുക്കാതെയാണ് രോഹിതിെൻറ തുടക്കം. മറുവശത്ത് ധവാനും തിടുക്കമില്ലായിരുന്നു.
മൂന്ന് ഒാവർ പൂർത്തിയായപ്പോൾ, ഇന്ത്യൻ സ്കോർ ബോർഡിൽ 11 റൺസ് മാത്രം. എന്നാൽ, ഇരുവരും പതിയെ ഗിയർ മാറ്റി. രോഹിതിനായിരുന്നു മൂർച്ച കൂടുതൽ. വിൻഡീസ് ബൗളർമാരെ ഇരുവരും മാറിമാറി പെരുമാറി. പതിയപ്പതിയെ വേഗംകൂട്ടിയ ക്യാപ്റ്റൻ 38 പന്തിൽ അർധസെഞ്ച്വറി കുറിച്ചു. എന്നാൽ, 43 റൺസിലെത്തിയിരിക്കെ ധവാൻ, ഫാബിയാൻ അലെെൻറ സ്പിന്നിനു മുന്നിൽ പുറത്തായി. ആദ്യ വിക്കറ്റ് നേടുേമ്പാഴേക്കും ഇന്ത്യൻ സ്കോർബോർഡിൽ 123 റൺസ് എത്തിയിരുന്നു. സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലെത്തിയ ഋഷഭ് പന്തിൽ (5) നിന്ന് കൂറ്റനടി പ്രതീക്ഷിച്ചെങ്കിലും ആദ്യ മത്സരത്തിലെന്നപോലെ കൗമാരതാരം പെെട്ടന്ന് പുറത്തായി. മൂന്നാം വിക്കറ്റിൽ ലോകേഷ് രാഹുൽ എത്തിയതോടെ, ഇന്ത്യൻ സ്കോറിങ്ങിന് വേഗം കൂടി. അവസാന ഒാവറിലാണ് രോഹിത് സെഞ്ച്വറി നേടുന്നത്. ബ്രാത്വെയ്റ്റ് എറിഞ്ഞ ഒാവറിൽ തുടർച്ചയായ രണ്ടു േഫാറുകൾ പായിച്ചാണ് താരം നാലാം സെഞ്ച്വറി നേടുന്നത്. 14 പന്തിൽ 26 റൺസുമായി ലോകേഷ് രാഹുലും പുറത്താകാതെ നിന്നു.
4 സെഞ്ച്വറി; രോഹിതിന് റെക്കോഡ്
ലഖ്നോ: ട്വൻറി20യിൽ നാലാം സെഞ്ച്വറിയോടെ രോഹിത് ശർമക്ക് റെക്കോഡ്. നേരത്തെ മൂന്ന് സെഞ്ച്വറിയുമായി ന്യൂസിലൻഡിെൻറ കോളിൻ മൺറോക്കൊപ്പമായിരുന്നു രോഹിത്. ഇംഗ്ലണ്ട് (100), ശ്രീലങ്ക (118), ദക്ഷിണാഫ്രിക്ക (106) എന്നിവർക്കെതിരെയാണ് രോഹിതിെൻറ മറ്റ് ട്വൻറി20 സെഞ്ച്വറികൾ. ആകെ റൺവേട്ടയിൽ വിരാട് കോഹ്ലിയെയും മറികടന്നു. 62 മത്സരങ്ങളിൽനിന്ന് കോഹ്ലി 2101 റൺസെടുത്തപ്പോൾ, രോഹിത് 86 മത്സരങ്ങളിൽനിന്ന് ഇത് മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.