പോർട്ട് ഒാഫ് സ്പെയിൻ: ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ േതാൽവിയും അനിൽ കുംെബ്ലയുടെ രാജിയും തീർത്ത അലയൊലികൾക്കിടെ ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരക്ക് വെള്ളിയാഴ്ച പോർട്ട് ഒാഫ് സ്െപയിനിൽ തുടക്കം. പരിശീലകെൻറ തലപ്പാവണിഞ്ഞ് കുംെബ്ല ജൈത്രയാത്ര തുടങ്ങിയ കരീബിയൻ മണ്ണിൽ, പരിശീലകനില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്താനോട് തോറ്റതിെൻറ ക്ഷീണം തീർക്കാനിറങ്ങുന്ന വെസ്റ്റിൻഡീസിനേക്കാൾ ഒരുപടി മുന്നിൽ കോഹ്ലിയുടെ ഇന്ത്യയാണ്. കൊടുമ്പിരി കൊണ്ടിരിക്കുന്ന വിവാദങ്ങൾക്ക് പരിസമാപ്തി കുറിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യവുമാണ്. വൈകുന്നേരം 6.30നാണ് മത്സരം. അഞ്ച് ഏകദിനവും ഒരു ട്വൻറി20യും അടങ്ങുന്ന പരമ്പര ജൂലൈ ഒമ്പതിന് അവസാനിക്കും.
അടുത്ത കാലത്തൊന്നും ഇത്രയേറെ വിവാദങ്ങൾക്ക് നടുവിൽ ഇന്ത്യക്ക് പാഡണിയേണ്ടിവന്നിട്ടില്ല. ഇൗ സാഹചര്യത്തിൽ വിൻഡീസിനെതിരായ ഒരു പരാജയംപോലും വൻ വിവാദത്തിലേക്ക് വഴിവെച്ചേക്കാം. മുഖ്യപരിശീലകനില്ലെങ്കിലും ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറും ഫീൽഡിങ് കോച്ച് ആർ. ശ്രീധറും ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫി കളിച്ച ടീമിൽനിന്ന് കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ വിൻഡീസിലെത്തിയിരിക്കുന്നത്. സൈഡ് ബെഞ്ച് താരങ്ങൾക്ക് അവസരം നൽകിയായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക. പേസ് ബൗളർ ജസ്പ്രീത് ബുംറക്ക് വിശ്രമം നൽകിയതിനാൽ മുഹമ്മദ് ഷമിക്ക് അവസരം ലഭിച്ചേക്കും. ടെസ്റ്റ് സ്പെഷലിസ്റ്റ് എന്ന പേരിൽ മാറ്റി നിർത്തിയിരിക്കുന്ന ഷമി 2015 ലോകകപ്പ്സെമിയിലാണ് അവസാനമായി ഏകദിനത്തിൽ പന്തെറിഞ്ഞത്.
ചാമ്പ്യൻസ് ട്രോഫിയിൽ അവസരം ലഭിക്കാതിരുന്ന അജിൻക്യ രഹാനെയെയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കും. ധോണിയുടെ പിന്തുടർച്ചക്കാരനായി സെലക്ടർമാർ കണ്ടുവെച്ചിരിക്കുന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തിനും അവസരംനൽകാൻ സാധ്യതയുണ്ട്. െഎ.പി.എല്ലിലും രഞ്ജിയിലും മികച്ച പ്രകടനം നടത്തിയ പന്ത് പവർേപ്ല ഒാവറുകളിൽ അടിച്ചുതകർക്കാൻ കഴിവുള്ള താരമാണ്. ചാമ്പ്യൻസ് ട്രോഫിയിൽ തിളങ്ങാനാവാെത പോയ അശ്വിനും ജദേജക്കും പകരം ചൈനാമാൻ സ്പിന്നർ കുൽദീപ് യാദവിന് അവസരമൊരുങ്ങിയേക്കും. കഴിഞ്ഞ പരമ്പരയിൽ അഫ്ഗാനിസ്താെൻറ ലെഗ് ബ്രേക്ക് ബൗളർ റാഷിദ് ഖാന് മുന്നിൽ വിൻഡീസ് തകർന്നടിഞ്ഞിരുന്നു. ഇത് കുൽദീപിെൻറ സാധ്യത വർധിപ്പിക്കുന്നു.
യുവനിരയുമായാണ് വിൻഡീസ് കളിക്കാനിറങ്ങുന്നത്. ടീമിലെ 13 താരങ്ങളും ചേർന്ന് ആകെ കളിച്ചിരിക്കുന്നത് 213 മത്സരങ്ങളാണ്. 58 മത്സരം കളിച്ച നായകൻ ജേസൺ ഹോൾഡർ ഒഴികെ ആർക്കും കാര്യമായ അനുഭവസമ്പത്ത് അവകാശപ്പെടാനില്ല. അഫ്ഗാനിസ്താനെതിരായ ട്വൻറി20 പരമ്പര 3-0ത്തിന് സ്വന്തമാക്കിയെങ്കിലും ഏകദിനം 1-1ന് സമനിലയിലായിരുന്നു. ഒരു മത്സരം മഴ മുടക്കുകയും ചെയ്തു.
ടീം ഇന്ത്യ ഇവരിൽനിന്ന്: വിരാട് കോഹ്ലി, ശിഖാർ ധവാൻ, അജിൻക്യ രഹാനെ, യുവ്രാജ് സിങ്, എം.എസ്. ധോണി, ഹർദിക് പാണ്ഡ്യ, കേദാർ ജാദവ്, അശ്വിൻ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, റിഷഭ് പന്ത്, ദിനേഷ് കാർത്തിക്, ഉമേഷ് യാദവ്.
വെസ്റ്റിൻഡീസ്: ജേസൺ ഹോൾഡർ, ജോനാഥൻ കാർട്ടർ, മിഗുൾ കുമ്മിൻസ്, അൽസാരി ജോസഫ്, ജേസൺ മുഹമ്മദ്, കീറൺ പവൽ, കെസ്റിക് വില്യംസ്, ദേവേന്ദ്ര ബിഷു, റോസ്റ്റൺ ചേസ്, ഷായ് ഹോപ് (വിക്കറ്റ് കീപ്പർ), എവിൻ ലൂയിസ്, ആഷ്ലി നഴ്സ്, റോവ്മാൻ പവൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.