ഗുവാഹത്തി: ഒരു സെഞ്ച്വറി അടിച്ച് വെസ്റ്റ് ഇൻഡീസ് പടുത്തുയർത്തിയ കൂറ്റൻ റൺമലക്ക് മറുപടിയായി ഇരട്ട സെഞ്ച്വറി കുറിച്ച് ഇന്ത്യക്ക് ആദ്യ ഏകദിനത്തിൽ വമ്പൻ ജയം. വെസ്റ്റ് ഇൻഡിസിനെ എട്ട് വിക്കറ്റിന് തകർെത്തറിയുമ്പോൾ എറിയാൻ പിന്നെയും 47 പന്തുകൾ ബാക്കിയായിരുന്നു. ക്യാപ്റ്റൻ വിരാട് കോഹ്ലിയും(140) വൈസ് ക്യാപ്റ്റൻ രോഹിത് ശർമയും(പുറത്താകാതെ152) നേടിയ തട്ടുപൊളിപ്പൻ സെഞ്ച്വറികളാണ് ഇന്ത്യൻ വിജയം നേരത്തെയാക്കിയത്. സ്കോർ: വെസ്റ്റ് ഇൻഡീസ്: എട്ട് വിക്കറ്റിന് 322.
ഇന്ത്യ: രണ്ട് വിക്കറ്റിന് 326.
107 പന്തിൽ നിന്ന് രണ്ട് സിക്സറുകളുടേയും 21 ബൗണ്ടറികളുേടയും അകമ്പടിയോടെയാണ് കോഹ്ലി കരിയറിലെ 36ാമത്തെ ഏകദിന സെഞ്ച്വറി സ്വന്തമാക്കിയത്. ആദ്യമൊന്ന് പതറിയെങ്കിലും പിന്നെ സ്വന്തം ശൈലിയിലേക്ക് മടങ്ങിയെത്തിയ രോഹിത്ത് എട്ട് സിക്സറുകളും 15 ബൗണ്ടറികളുമടക്കമാണ് 152 റൺസ് അടിച്ചെടുത്തത്. കളി അവസാനിക്കുമ്പോൾ 22 റൺസുമായി അമ്പാട്ടി റായിഡു ആയിരുന്നു രോഹിത്തിന് കൂട്ട്.
നേരത്തെ ഷിംറോൺ െഹറ്റ്മെയർ അടിച്ചു തകർത്തു നേടിയ (78 പന്തിൽ 106) സെഞ്ച്വറിയാണ് വെസ്റ്റ് ഇൻഡീസിനെ എട്ടു വിക്കറ്റ് നഷ്ടത്തിൽ322 റൺസിലെത്താൻ സഹായിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.