വിശാഖപട്ടണത്ത്​ ജയം; ഇന്ത്യക്ക്​ പരമ്പര

വിശാഖപട്ടണം:  അഞ്ചാം ഏകദിനത്തിലെ തകർപ്പൻ ജയത്തോടെ ന്യൂസിലൻഡിനെതിരായ  ക്രിക്കറ്റ്​ പരമ്പര ഇന്ത്യക്ക്​. വിശാഖപട്ടണം ഏകദിനത്തിൽ ന്യൂസിലൻഡിനെ ഇന്ത്യ 190 റൺസി​ന്​ തകർത്തു. ​ജയത്തോടെ ഇന്ത്യ പരമ്പര 3–2 ന്​ സ്വന്തമാക്കി. നേരത്തെ ടെസ്​റ്റ്​ പരമ്പരയും ഇന്ത്യ സ്വന്തമാക്കിയിരുന്നു.

വിജയലക്ഷ്യമായ 270 പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ്​ 80 റൺസിന്​ എല്ലാവരും പുറത്തായി. ന്യൂസിലൻഡി​െൻറ അഞ്ച്​ വിക്കറ്റുകൾ വീഴ്​ത്തിയ അമിത്​ മിശ്രയാണ്​ ഇന്ത്യയു​െട വിജയശിൽപി.

ടോസ്​ നേടിയ ഇന്ത്യ ബാറ്റിങ്​ തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. രോഹിത്​ ​ശർമ്മ്​, വിരാട്​ കോഹ്​ലി എന്നിവരുടെ അർധസെഞ്ച്വറികളാണ്​ ഇന്ത്യൻ സ്​കോറിന്​ കരുത്തു പകർന്നത്​. രോഹിത്​ ശർമ 70 റൺസെടുത്തും കോലി 65 റൺസെടുത്തും പുറത്തായി. ധോനി 41, കേദാർജാദവ്​ 39 എന്നിവരാണ്​ മറ്റു പ്രധാന സ്​കോറർമാർ.

അവസാന മത്സരത്തില്‍ കിവീസ് ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കിയ അമിത് മിശ്ര കളിയിലെ കേമനായപ്പോള്‍ പരമ്പരയില്‍ 15 വിക്കറ്റ് നേട്ടം കൊയ്തതിനു മാന്‍ ഓഫ് ദ സീരീസുമായി. ബൗളര്‍മാര്‍ക്കെല്ലാം വിക്കറ്റെന്ന ദീപാവലി ഓഫറുമുണ്ടായിരുന്നു വിശാഖപട്ടണത്ത്. അക്ഷര്‍ പട്ടേല്‍ രണ്ടും ഉമേഷ് യാദവ്, ബുംറ, ജയന്ത് യാദവ് എന്നിവര്‍ ഓരോ വിക്കറ്റവേീഴ്ത്തി.
പന്തെടുത്ത ഉടന്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (പൂജ്യം) പുറത്താക്കി ആദ്യ ഓവറില്‍ വിക്കറ്റ് വേട്ടക്ക് ഉമേഷ് യാദവ് തുടക്കമിടുമ്പോള്‍ കിവീസിനു സ്കോര്‍ ബോര്‍ഡ് തുറക്കാന്‍പോലും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ക്രീസിലത്തെിയ നായകന്‍ ടോം ലതാമിനൊപ്പം ചേര്‍ന്ന് തുടങ്ങിയ കരുതലോടെയുള്ള കളി 28 റണ്‍സിലത്തെിയപ്പോള്‍ ബുംറ ടോം ലതാമിനെ (19) മടക്കി. ക്രീസില്‍ സ്ഥിരത കണ്ടത്തൊന്‍ ശ്രമിച്ച നായകന്‍ വില്യംസണിനെ (27) അക്ഷര്‍ പട്ടേല്‍ പുറത്താക്കിയശേഷം മൈതാനത്ത് കണ്ടത് അമിത് മിശ്ര തീര്‍ത്ത കൊടുങ്കാറ്റായിരുന്നു. റോസ് ടെയ്ലര്‍ (19) വാട്ലിങ് (പൂജ്യം),  ജെയിംസ് നീഷം (മൂന്ന്) ടിം സൗത്തി (പൂജ്യം ), ഇഷ് സോദി (പൂജ്യം)  എന്നിവരെല്ലാം അമിത് മിശ്ര തൊടുത്ത അസ്ത്രമേറ്റ് കുതറി വീണു. സാന്‍റ്നറും ബോള്‍ട്ടും ബാക്കിയായ കളി ആരാണ് അവസാനിപ്പിക്കുകയെന്ന ആകാംക്ഷ മാത്രമേ ടീം ഇന്ത്യക്കും ആരാധകര്‍ക്കും പിന്നെയുണ്ടായിരുന്നുള്ളൂ. അക്ഷര്‍ പട്ടേലിന്‍െറ പന്തില്‍ സാന്‍റ്നറുടെ (നാല്) കുറ്റി തെറിച്ചതോടെ ന്യൂസിലന്‍ഡിന്‍െറ ഇന്നിങ്ങ്സിന് തീര്‍പ്പായി.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കളിയില്‍ പതിവിനു വിപരീതമായി രോഹിത് ശര്‍മ ക്രീസില്‍ താളംകണ്ടത്തെിയതായിരുന്നു അവസാന കളിയിലെ പ്രത്യേകതകളിലൊന്ന്. സ്കോര്‍ 40ലേക്കു നീങ്ങുന്നതിനിടെ ജെയിംസ് നീഷമിന്‍െറ പന്ത് ഫ്ളിക് ഷോട്ടിനു മുതിര്‍ന്ന രഹാനെയെ (20) ടോം ലതാം കൈപ്പിടിയിലൊതുക്കിയതോടെ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു. പകരമത്തെിയ വിരാട് കോഹ്ലി രോഹിത് ശര്‍മക്കൊപ്പം സൂക്ഷ്മതയോടെയാണ് മുന്നേറിയത്. എന്നാല്‍, തരംകിട്ടുമ്പോഴെല്ലാം സൗത്തിയെ പ്രഹരിച്ചു മുന്നേറിയ രോഹിത് ശര്‍മ (70) സ്കോര്‍ 119 കടന്നതോടെ കിവീസ് നിരയിലെ മികച്ച ബൗളര്‍ ബോള്‍ട്ടിന്‍െറ കരുത്തില്‍ പുറത്തേക്ക്. വിവാദങ്ങള്‍ക്ക് ചെവികൊടുക്കാതെ ഇക്കുറിയും നാലാമനായി ക്രീസിലത്തെിയത് എം.എസ്. ധോണി തന്നെ. ഇരുവരും കളി

Tags:    
News Summary - India wins odi series against New Zealand,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.