കൃഷ്ണഗിരി (വയനാട്): രണ്ടാഴ്ചമുമ്പ് വെടിച്ചില്ലുപോലെ പന്തുപാഞ്ഞ പിച്ചിൽ രാജ്യാ ന്തര ടീമുകളുടെ പുത്തനങ്കം. ഇക്കുറി ബാളോ ബാറ്റോ മേൽക്കൈ നേടുകയെന്ന ആകാംക്ഷയാണേെറ യും. രഞ്ജി സെമിയിൽ തുരുതുരാ വിക്കറ്റുകൾ വീണ് അഞ്ചുദിവസത്തെ കളി ഒന്നരദിനം കൊണ്ട ് ചുരുട്ടിക്കെട്ടിയ കൃഷ്ണഗിരിയിലെ മൈതാനത്ത് ഇന്ത്യ എയും ഇംഗ്ലണ്ട് ലയൺസും ചതുർദിന മത്സരത്തിന് വ്യാഴാഴ്ച ക്രീസിലെത്തുന്നു. രാഹുൽ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ ‘എ’ക്കെതിരെ ലയൺസിന് തന്ത്രങ്ങളോതിക്കൊടുക്കുന്നത് സിംബാബ്വെയുടെ വിഖ്യാതതാരം ആൻഡി ഫ്ലവർ.
തിരുവനന്തപുരത്തെ കാര്യവട്ടം സ്പോർട്സ് ഹബില്‍ നടന്ന ഏകദിന പരമ്പര 4-1ന് നേടിയാണ് ആതിഥേയർ ആത്മവിശ്വാസത്തോടെ ചുരം കയറിയെത്തിയിട്ടുള്ളത്. ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയ യുവതാരങ്ങൾക്കാണ് ഇന്ത്യ എ ടീമിൽ പ്രാമുഖ്യം. മറാത്ത ബാറ്റ്സ്മാൻ അങ്കിത് ഭാവ്നെ നയിക്കുന്ന ടീമിൽ ഒാൾറൗണ്ടർ ജലജ് സക്സേനയാണ് കേരളത്തിെൻറ ഏക പ്രതിനിധി. ടെലിവിഷൻ ചാറ്റ്ഷോയിൽ അശ്ലീല പരാമർശം നടത്തിയതിന് സസ്പെൻഷനിലായിരുന്ന ടെസ്റ്റ് ഒാപണർ കെ.എൽ. രാഹുൽ, അതിവേഗക്കാരായ വരുൺ ആേരാൺ, ആേവഷ് ഖാൻ, സ്പിന്നർ ഷഹബാസ് നദീം എന്നിവരും ടീമിലുണ്ട്.
െഎ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന സാം ബില്ലിങ്സാണ് ലയൺസ് ക്യാപ്റ്റൻ. ടെസ്റ്റിൽ കളിച്ച അനുഭവസമ്പത്തുള്ള ഒലീ പോപ്, ബെൻ ഡക്കറ്റ് എന്നിവരുമടങ്ങിയ ബാറ്റിങ് നിര പരമ്പരാഗതമായി ബൗളർമാരെ തുണക്കുന്ന പിച്ചിൽ സന്ദർശകർക്ക് പ്രതീക്ഷ നൽകുന്നു. രഞ്ജിയിൽനിന്ന് വിഭിന്നമായി ഇത്തവണ ബാറ്റ്സ്മാന്മാർക്ക് കൂടുതൽ പിന്തുണ നൽകുന്ന പിച്ചാണ് കൃഷ്ണഗിരിയിൽ തയാറാക്കിയിട്ടുള്ളത്. ആദ്യസെഷനിൽ പേസർമാരെ തുണക്കുന്ന കളിയിൽ ടോസ് നിർണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.