കോവിഡ്​ 19: ബി.സി.സി.ഐ 51 കോടി നൽകും

ന്യൂഡൽഹി:​ കോവിഡ്​ 19 വൈറസ്​ ബാധ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 51 കോടി നൽകുമെന്ന്​ ഇന്ത്യൻ ക്രിക്കറ്റ്​ കൺട് രോൾ​ ബോർഡ്​. പ്രധാനമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്കാവും പണം കൈമാറുക. ബി.സി.സി.ഐ പ്രസിഡൻറ്​ സൗരവ്​ ഗാംഗുല ിയും സെക്രട്ടറി ജെയ്​ ഷായും സംസ്ഥാന ക്രിക്കറ്റ്​ അസോസിയേഷനുകളും ചേർന്നാണ്​ പണം കൈമാറാൻ തീരുമാനമെടുത്തത്​.

കോവിഡ്​ 19 വൈറസ്​ ബാധ മൂലം രാജ്യത്ത്​ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്​. ഈ മോശം സമയത്ത്​ രാജ്യത്തെ സഹായിക്കുന്നതിന്​ ബി.സി.സി.ഐ ബാധ്യസ്ഥരാണെന്ന്​ സംഘടന പുറത്തിറക്കിയ പത്രകുറിപ്പിൽ പറയുന്നു. ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്കും സഹായം നൽകുമെന്ന്​ ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്​.

നേരത്തെ ഇന്ത്യൻ ക്രിക്കറ്റ്​ താരം സുരേഷ്​ റെയ്​ന കോവിഡ്​ 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി 52 ലക്ഷം രൂപ സംഭാവന ചെയ്​തിരുന്നു. സചിൻ തെൻഡുൽക്കർ 50 ലക്ഷം രൂപയും നൽകിയിരുന്നു.

Tags:    
News Summary - Indian Cricket Board Contributes Rs 51 Crore-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.