മുംബൈ: െഎ.പി.എല്ലിെൻറ 2009 എഡിഷനിൽ ഫെമ (ഫോറിൻ എക്സ്ചേഞ്ച് ആക്ട്) നിയമം തെറ്റിച്ചുവെന്ന് കാണിച്ച് ബി.സി.സി.െഎ, മുൻ അധ്യക്ഷൻ എൻ. ശ്രീനിവാസൻ, മുൻ െഎ.പി.എൽ കമീഷണർ ലളിത് മോദി എന്നിവർ ഉൾെപ്പടെയുള്ളവർക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് 121 കോടി രൂപ പിഴ ചുമത്തി.
ബി.സി.സി.െഎ (82.66 കോടി), എൻ. ശ്രീനിവാസൻ (11.53 കോടി), ലളിത് മോദി (9.72 കോടി), മുൻ ബി.സി.സി.െഎ ട്രഷറർ എം.പി പാണ്ഡോവ് (9.72 കോടി), എസ്.ബി.ടി (7 കോടി) എന്നിവർക്കാണ് എൻഫോഴ്സ്മെൻറിെൻറ പ്രത്യേക ഡയറക്ടർ പിഴ ചുമത്തിയത്. 2009ലെ െഎ.പി.എൽ ദക്ഷിണാഫ്രിക്കയിൽ സംഘടിപ്പിച്ചതിെൻറ ഭാഗമായി 243 കോടി രൂപ രാജ്യത്തിന് പുറത്തേക്ക് കൈമാറ്റം ചെയ്തത് സംബന്ധിച്ചാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.